ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 178 റണ്‍സിന്‍റെ വിജയ ലക്ഷ്യം. മുന്നില്‍ നിന്ന് നയിച്ച ലോകേഷ് രാഹുലിന്‍റെ കരുത്തിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഓപ്പണര്‍ രാഹുല്‍ 52 പന്തില്‍ 63 റണ്‍സെടുത്തു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
-
Seven and Eight laying them straight. Almost 9 RPO required.🤞🦁💛 #WhistlePodu #Yellove #WhistleFromHome #KXIPvCSK
— Chennai Super Kings (@ChennaiIPL) October 4, 2020 " class="align-text-top noRightClick twitterSection" data="
">Seven and Eight laying them straight. Almost 9 RPO required.🤞🦁💛 #WhistlePodu #Yellove #WhistleFromHome #KXIPvCSK
— Chennai Super Kings (@ChennaiIPL) October 4, 2020Seven and Eight laying them straight. Almost 9 RPO required.🤞🦁💛 #WhistlePodu #Yellove #WhistleFromHome #KXIPvCSK
— Chennai Super Kings (@ChennaiIPL) October 4, 2020
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 19 പന്തില്‍ 26 റണ്‍സെടുത്തും മന്‍ദീപ് സിങ് 16 പന്തില്‍ 27 റണ്‍സെടുത്തും നിക്കോളാസ് പൂരാന്‍ 17 പന്തില്‍ 33 റണ്‍സെടുത്തും പുറത്തായി. മായങ്കുമായി ചേര്‍ന്ന് 61 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രാഹുല്‍ ഉണ്ടാക്കിയത്. 11 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 14 റണ്‍സെടുത്ത സര്‍ഫാസ് ഖാനും പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, പീയൂഷ് ചൗള, എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.