ദുബായി: ഐപിഎല്‍ 13ാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ നായകന്‍ കെഎല്‍ രാഹുല്‍. 62 പന്തിലാണ് രാഹുലിന്‍റെ സെഞ്ച്വറി. 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്.
ഐപിഎല്‍ കരിയറില്‍ രാഹുലിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണ് താരം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2019 സീസണിലാണ് രാഹുല്‍ ഐപിഎല്ലില്‍ സെഞ്ച്വറി സ്വന്തമാക്കിയത്.
രണ്ട് തവണ ആര്‍സിബിയുടെ നായകന്‍ വിരാട് കോലി രാഹുലിന്‍റെ ആയുസ് നീട്ടി നല്‍കുകയായിരുന്നു. രണ്ട് തവണയാണ് കോലി കിങ്സ് ഇലവന്‍ ഓപ്പണറിന്‍റെ ക്യാച്ച് പാഴാക്കിയത്.