ETV Bharat / sports

പുതിയ നായകൻ: ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ദിനേഷ് കാര്‍ത്തിക്കിന് പകരം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തിലാണ് ഇന്ന് കൊല്‍ക്കത്ത ടീം ഇറങ്ങുക.

ipl  Kolkata won the toss and elected to bat first  ipl2020  ipl uae 2020  dubai ipl  kkr wds mi  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  മുംബൈ ഇന്ത്യന്‍സി  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  മുംബൈ ഇന്ത്യന്‍സ്
ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും
author img

By

Published : Oct 16, 2020, 7:24 PM IST

അബുദാബി: ഐ.പി.എല്ലില്‍ ഇന്ന് ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യും. രണ്ടു മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്ന് കളത്തിലിറങ്ങുക. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവിയും ടോം ബാന്‍റണ് പകരം ക്രിസ് ഗ്രീനും ടീമിലെത്തി. മുംബൈ ടീമില്‍ ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ കളിക്കും.

പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലുള്ള ഇരു ടീമുകളും പട്ടികയില്‍ മുന്നിലെത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയങ്ങളുള്ള മുംബൈക്ക് ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. സ്ഥാനമൊഴിഞ്ഞ ദിനേഷ് കാര്‍ത്തിക്കിന് പകരം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തിലാണ് ഇന്ന് കൊല്‍ക്കത്ത ടീം ഇറങ്ങുക. 2019ൽ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ നായക സ്ഥാനത്തേയ്ക്ക് കൊണ്ടുവരുമ്പോൾ മൂന്നാമതൊരു ഐപിഎൽ ട്രോഫിയിൽ കുറഞ്ഞതൊന്നും കൊൽക്കത്ത ലക്ഷ്യമിടുന്നില്ല.

ഇരു ടീമുകളും ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈയ്‌ക്കൊപ്പം ആയിരുന്നു. ഇതേ സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു ആദ്യ മത്സരം. എന്നാൽ കൊൽക്കത്ത വിജയിച്ച നാല് മത്സരങ്ങളിൽ മൂന്നും നടന്നത് അബുദാബിയിലാണ്. നിലവിൽ ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയങ്ങളുള്ള മുംബൈ രണ്ടാം സ്ഥാനത്തും ഏഴു മത്സരങ്ങളില്‍ നിന്ന് നാല് ജയങ്ങളുമായി കൊൽക്കത്ത നാലാം സ്ഥാനത്തുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.