അബുദബി: ബോളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 84 റണ്‍സിന് എറിഞ്ഞിട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. എട്ട് വിക്കറ്റാണ് കോലിയും സംഘവും എറിഞ്ഞിട്ടത്. നാല് ഓവറില്‍ രണ്ട് മെയ്‌ഡൻ അടക്കം എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ വരിഞ്ഞുമുറുക്കിയത്. ക്രിസ് മോറിസ് (നാല് ഓവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റ്), യുസ്‌വേന്ദ്ര ചഹല്‍ ( നാല് ഓവറില്‍ 15 റണ്‍സിന് 2 വിക്കറ്റ്) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബാറ്റിങ്ങില്‍ പൂര്‍ണ പരാജയമായിരുന്നു കൊല്‍ക്കത്ത. ടീം സ്‌കോര്‍ മൂന്നിലെത്തിയപ്പോഴേക്കും മൂന്ന് പേര്‍ പുറത്തായി. ശുഭ്‌മാൻ ഗില്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ ഓരോ റണ്‍സെടുത്തും നീതീഷ് റാണ പൂജ്യത്തിനും പുറത്തായി. 30 റണ്‍സെടുത്ത ക്യാപ്‌റ്റൻ ഓയിൻ മോര്‍ഗനാണ് ടീം സ്‌കോര്‍ 50 കടത്തിയത്. ദിനേഷ് കാര്‍ത്തിക് നാല് റണ്‍സെടുത്ത് പുറത്തായി. സീസണില്‍ ആദ്യമായാണ് ഒരു ടീം നൂറ് റണ്‍സിന് താഴെ പുറത്താകുന്നത്.
തീ തുപ്പി ബാംഗ്ലൂര്‍ ബോളര്‍മാര്‍; 84 റണ്‍സിലൊതുങ്ങി കൊല്‍ക്കത്ത - ഐപിഎൽ 2020 വാർത്ത
നാല് ഓവറില്‍ രണ്ട് മെയ്‌ഡൻ അടക്കം എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന് മുന്നില്‍ കൊല്‍ക്കത്ത വിറച്ചു.