ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ വിരാട് കോലി ബാംഗ്ലൂരിനെ മുന്നില്‍ നിന്ന് നയിച്ചു. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ആറാമനായി ഇറങ്ങിയ ശിവം ദുബെ 22 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
-
What a fine paced innings from Captain Kohli to get us to a competitive total. 👏🏻 👏🏻
— Royal Challengers Bangalore (@RCBTweets) October 10, 2020 " class="align-text-top noRightClick twitterSection" data="
It’s not going to be easy, we’ll tell you that much. 👀#PlayBold #IPL2020 #WeAreChallengers #Dream11IPL #CSKvRCB pic.twitter.com/lHI80GUrzr
">What a fine paced innings from Captain Kohli to get us to a competitive total. 👏🏻 👏🏻
— Royal Challengers Bangalore (@RCBTweets) October 10, 2020
It’s not going to be easy, we’ll tell you that much. 👀#PlayBold #IPL2020 #WeAreChallengers #Dream11IPL #CSKvRCB pic.twitter.com/lHI80GUrzrWhat a fine paced innings from Captain Kohli to get us to a competitive total. 👏🏻 👏🏻
— Royal Challengers Bangalore (@RCBTweets) October 10, 2020
It’s not going to be easy, we’ll tell you that much. 👀#PlayBold #IPL2020 #WeAreChallengers #Dream11IPL #CSKvRCB pic.twitter.com/lHI80GUrzr
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിരാട് കോലിയും ദേവ്‌ദത്ത് പടിക്കലും ചേര്‍ന്ന് സ്വന്തമാക്കിയ 53 റണ്‍സാണ് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കിയത്. ഓപ്പണര്‍മാരായ ദേവ്‌ദത്ത് 34 പന്തില്‍ 33 റണ്‍സെടുത്തും ആരോണ്‍ ഫിഞ്ച് ഒമ്പത് പന്തില്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. ഡിവില്ലിയേഴ്‌സ് റണ്ണൊന്നും എടുക്കാതെയും വാഷിങ്ടണ്‍ സുന്ദര്‍ 10 റണ്‍സെടുത്തും പുറത്തായി. ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ദീപക് ചാഹര്‍, സാം കുറാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.