ദുബായ്: ഐപിഎല്ലില്‍ ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സ് 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. അതായത് മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഫോമിലാണ് യുവനിരയുടെ കരുത്തില്‍ ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ഇന്ന് രാത്രി ഏഴരയ്ക്ക് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടുമ്പോൾ ഡല്‍ഹിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയുമായി എത്തുന്ന കിംഗ്‌സ് ഇലവൻ പഞ്ചാബ് മികച്ച ഫോമിലാണ്.
ഒൻപത് മത്സരങ്ങളില്‍ മൂന്ന് ജയവും ആറ് തോല്‍വിയുമായി ആറ് പോയിന്‍റ് മാത്രമാണുള്ളതെങ്കിലും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ പഞ്ചാബ് ഫോമിലേക്ക് ഉയർന്നു കഴിഞ്ഞു. നായകൻ കെഎല്‍ രാഹുല്‍, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പുരാൻ, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവർ അടങ്ങുന്ന ബാറ്റിങ് നിര ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമാണ്. ബൗളിങില്‍ മുഹമ്മദ് ഷമി, അർഷദീപ് സിങ്, ക്രിസ് ജോർദാൻ എന്നിവർ പേസ് ബൗളിങില്‍ മികച്ച ഫോമിലാണ്. രവി ബിഷ്‌ണോയി, എം അശ്വിൻ എന്നിവർ കൂടി ചേരുന്നതോടെ പഞ്ചാബ് ശക്തമാണ്. മധ്യനിരയില്‍ മാക്‌സ്‌വെല്ലും ദീപക് ഹൂഡയും ഫോമിലേക്ക് ഉയർന്നാല്‍ പഞ്ചാബിനെ പിടിച്ചു കെട്ടുകു ദുഷ്‌കരമാണ്. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ മുംബൈയെ രണ്ട് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് പഞ്ചാബിനെ കീഴടക്കിയത്. അവസാന ഓവറുകളിലെ മികച്ച ബൗളിങ്, ബാറ്റിങ് പ്രകടനമാണ് പഞ്ചാബിനെ വിജയതീരം കാണിച്ചത്. അതോടൊപ്പം ഓരോ മത്സരത്തിലും മികച്ച പ്രകടനവുമായി മുന്നില്‍ നിന്ന് നയിക്കുന്ന നായകൻ കെഎല്‍ രാഹുലും ക്രിസ് ഗെയിലിന്‍റെ തകർപ്പൻ ഫോമും പഞ്ചാബിന് കരുത്താകും.
-
Double Super Overs 🤯
— Kings XI Punjab (@lionsdenkxip) October 19, 2020 " class="align-text-top noRightClick twitterSection" data="
Double celebrations 🥳#SaddaPunjab #IPL2020 #KXIP #MIvKXIP pic.twitter.com/NvxwumwAmh
">Double Super Overs 🤯
— Kings XI Punjab (@lionsdenkxip) October 19, 2020
Double celebrations 🥳#SaddaPunjab #IPL2020 #KXIP #MIvKXIP pic.twitter.com/NvxwumwAmhDouble Super Overs 🤯
— Kings XI Punjab (@lionsdenkxip) October 19, 2020
Double celebrations 🥳#SaddaPunjab #IPL2020 #KXIP #MIvKXIP pic.twitter.com/NvxwumwAmh
-
We've fought back, and fought back hard! 💪#SaddaPunjab #IPL2020 #KXIP #KXIPvDChttps://t.co/8N2QGRR2nk
— Kings XI Punjab (@lionsdenkxip) October 20, 2020 " class="align-text-top noRightClick twitterSection" data="
">We've fought back, and fought back hard! 💪#SaddaPunjab #IPL2020 #KXIP #KXIPvDChttps://t.co/8N2QGRR2nk
— Kings XI Punjab (@lionsdenkxip) October 20, 2020We've fought back, and fought back hard! 💪#SaddaPunjab #IPL2020 #KXIP #KXIPvDChttps://t.co/8N2QGRR2nk
— Kings XI Punjab (@lionsdenkxip) October 20, 2020
-
What was your favorite memory the last time we met KXIP? 😍💙#KXIPvDC #Dream11IPL #YehHaiNayiDilli pic.twitter.com/Eh9unZXNgZ
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 20, 2020 " class="align-text-top noRightClick twitterSection" data="
">What was your favorite memory the last time we met KXIP? 😍💙#KXIPvDC #Dream11IPL #YehHaiNayiDilli pic.twitter.com/Eh9unZXNgZ
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 20, 2020What was your favorite memory the last time we met KXIP? 😍💙#KXIPvDC #Dream11IPL #YehHaiNayiDilli pic.twitter.com/Eh9unZXNgZ
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 20, 2020
അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തിന്‍റെ പരിക്കാണ് ഡല്‍ഹിക്ക് തലവേദനയാകുന്നത്. പന്ത് പുറത്തുപോയതോടെ ടീമിന്‍റെ ഘടനയില്‍ മാറ്റം വരുത്താൻ ഡല്‍ഹി നിർബന്ധിതരായി. പന്തിന് പകരക്കാരനായി ടീമിലെത്തിയ അജിങ്ക്യറഹാനെ ഫോമിലേക്ക് ഉയരാത്തതും വിക്കറ്റ് കീപ്പറുടെ റോളിലെത്തിയ അലക്‌സ് കാരി ഐപിഎല്ലുമായി ഒത്തുചേരാൻ സമയമെടുക്കുന്നതും ബാറ്റിങില്‍ സ്ഥിരത പുലർത്താത്തതും ഡല്‍ഹിക്ക് പ്രതിസന്ധിയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഓപ്പണർ പൃഥ്വി ഷായില്‍ നിന്ന് മികച്ച പ്രകടനം ഡല്‍ഹി പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ഓപ്പണർ ശിഖർ ധവാൻ മികച്ച ഫോമിലായത് ഡല്‍ഹിക്ക് സന്തോഷം പകരുന്നതാണ്. ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയ ധവാൻ തന്നെയാകും ഡല്‍ഹിയുടെ തുറുപ്പു ചീട്ട്. മാർക്കസ് സ്റ്റോണിയസ്, അക്‌സർ പട്ടേല്‍ എന്നിവർ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. കാസിഗോ റബാദ നയിക്കുന്ന ബൗളിങ് നിരയില്‍ ആൻറിച്ച് നോർട്ട്ജെ, തുഷാർ ദേശ് പാണ്ഡെ, രവി അശ്വിൻ എന്നിവർ കൂടി ചേരുമ്പോൾ ഡല്‍ഹി മികച്ച എതിരാളികൾ തന്നെയാണ്. ടൂർണമെന്‍റില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ മത്സരം സൂപ്പർ ഓവറിലേക്ക് മാറിയിരുന്നു. കാസിഗോ റബാദ എറിഞ്ഞ തകർപ്പൻ ഓവറില്‍ വിജയം അന്ന് ഡല്‍ഹിക്കൊപ്പം നിന്നു. ഇന്ന് ഇരു ടീമുകളും നേർക്കു നേർ വരുമ്പോൾ ശക്തമായ ടി-20 പോരാട്ടത്തിനാകും ദുബായ് വേദിയാകുക.