ETV Bharat / sports

സൂപ്പർ ഹീറോയായി തെവാത്തിയ: ജയിച്ചു കയറി രാജസ്ഥാൻ

തുടർച്ചയായ നാല് തോല്‍വികൾക്ക് ശേഷമാണ് രാജസ്ഥാൻ ജയം സ്വന്തമാക്കിയത്

IPL RR vs SRH Result  തെവാത്തിയ  ipl2020  rajasthan hydrabad  രാജസ്ഥാൻ  ഹൈദരാബാദ്
സൂപ്പർ ഹീറോയായി തെവാത്തിയ: ജയിച്ചു കയറി രാജസ്ഥാൻ
author img

By

Published : Oct 11, 2020, 7:38 PM IST

ദുബായ്: രാഹുല്‍ തെവാത്തിയ വീണ്ടും സൂപ്പർ ഹീറോയായി മാറിയപ്പോൾ പരാജയത്തിന്‍റെ പടിവാതില്‍ക്കല്‍ നിന്ന് രാജസ്ഥാൻ റോയല്‍സിന് ജയം. തുടർച്ചയായ നാല് തോല്‍വികൾക്ക് ശേഷമാണ് രാജസ്ഥാൻ ജയം സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചത് അഞ്ച് വിക്കറ്റിന്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 158 റൺസ് നേടി. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം അവസാന ഓവറുകളില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

28 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും അടക്കം 45 റൺസ് നേടിയ രാഹുല്‍ തെവാത്തിയയുടെ മികവിലാണ് രാജസ്ഥാൻ ജയം സ്വന്തമാക്കിയത്. റിയാൻ പരാഗ് 26 പന്തില്‍ 42 റൺസുമായി തെവാത്തിയയ്ക്ക് മികച്ച പിന്തുണ നല്‍കി. ഓപ്പണറായി ഇറങ്ങിയ ബെൻ സ്റ്റോക്‌സ് (5), ജോസ് ബട്‌ലർ( 16), നായകൻ സ്റ്റീവ് സ്മിത്ത് (5), സഞ്ജു സാംസൺ ( 26), റോബിൻ ഉത്തപ്പ( 18) എന്നിവർ അതിവേഗം പുറത്തായ ശേഷമാണ് തെവാത്തിയയും പരാഗും ക്രീസില്‍ ഒന്നിച്ചത്.

അഞ്ച് വിക്കറ്റിന് 78 റൺസ് എന്ന നിലയില്‍ നിന്ന് 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് മനീഷ് പാണ്ഡെയുടെ അർദ്ധ സെഞ്ച്വറി മികവിലാണ് 158 റൺസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.