ETV Bharat / sports

"യാതൊരു പ്രതിസന്ധിയുമില്ല; ഡല്‍ഹി ക്യാപിറ്റല്‍സ് ശക്തമായി തിരിച്ചുവരും": കഗീസോ റബാദ

സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ടീം നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമതാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പഞ്ചാബിനോടും, കൊല്‍ക്കത്തയോടും തോറ്റതോടെയാണ് ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Kagiso Rabada  IPL 2020  Sunrisers Hyderabad  KKR  KXIP  കഗീസോ റബാഡ വാര്‍ത്തകള്‍  ഐപിഎല്‍ വാര്‍ത്തകള്‍  ഐപിഎല്‍ 2020 വാര്‍ത്തകള്‍  ഡല്‍ഹി ക്യാപിറ്റല്‍സ്
കഗീസോ റബാദ
author img

By

Published : Oct 26, 2020, 5:26 PM IST

ദുബായ്: തുടര്‍ച്ചയായി രണ്ട് തോല്‍വി വഴങ്ങി നില്‍ക്കുന്ന ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കഗീസോ റബാദ. 11 കളികളില്‍ നിന്ന് 23 വിക്കറ്റ് വീഴ്‌ത്തി പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള റബാദയാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ ആയുധങ്ങളില്‍ ഒന്ന്. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ടീം നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമതാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പഞ്ചാബിനോടും, കൊല്‍ക്കത്തയോടും തോറ്റതോടെയാണ് ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാളെ ഹൈദരാബാദാണ് ഡല്‍ഹിയുടെ എതിരാളികള്‍.

11 കളികളില്‍ നിന്ന് 14 പോയന്‍റുള്ള ഡല്‍ഹിയെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തുടര്‍തോല്‍വികള്‍ തളര്‍ത്തിയിട്ടുണ്ട്. പിന്നാലെയാണ് റബാദയുടെ പ്രതികരണം. ടീമിന്‍റെ കരുത്ത് വീണ്ടെടുക്കണം. ചില ഭാഗങ്ങളില്‍ പോരായ്‌മകളുണ്ട്, അത് പരിഹരിച്ചാല്‍ ഈ നിര്‍ണായക ഘടത്തില്‍ ടീമിന് തിരിച്ചുവരാൻ കഴിയുമെന്ന് റബാദ അഭിപ്രായപ്പെട്ടു.

മികച്ച മത്സരങ്ങളാണ് ഐപിഎല്ലിലേത്. ഒന്നും എളുപ്പമുള്ളതല്ല. മികച്ച രീതിയിലാണ് ടീം സീസണ്‍ തുടങ്ങിയത്. അത് വലിയ ആത്മവിശ്വാസമാണ് നമുക്ക് നല്‍കുന്നത്. ഇപ്പോള്‍ ചില കാര്യങ്ങളില്‍ ടീമിന് പോരായ്‌മകളുണ്ട്. അത് പരിഹരിച്ചാലെ തിരിച്ചുവരാനാകു. - റബാദ പറഞ്ഞു. ലീഗ് നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. മികച്ച ടീമുകള്‍ക്കെതിരെയാണ് നമുക്ക് കളിക്കാനുള്ളത്. ആര്‍ക്കും ജയിക്കാവുന്ന മത്സരങ്ങള്‍. തുടക്കത്തില്‍ ഭൂരിഭാഗം മത്സരങ്ങളും ടീം ജയിച്ചിരുന്നു. ആ കരുത്ത് നാം വീണ്ടെടുക്കണം. അത് നേടിയെടുക്കാനാകുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ലെന്നും കൊല്‍ക്കത്തയ്‌ക്കെതിരെയുണ്ടായ തോല്‍വിക്ക് പിന്നാലെ റബാദ പ്രതികരിച്ചു.

കരുത്തുറ്റ ടീമുകള്‍ക്കെതിരെയാണ് കളിക്കുന്നതെന്ന ബോധ്യം നമുക്കുണ്ടാകണം. എന്‍റെ കരിയറില്‍ ഞാൻ ഒരുപാട് തോല്‍വികളെ നേരിട്ടുണ്ട്. ക്രിക്കറ്റില്‍ ജയവും തോല്‍വിയും സാധാരണമാണ്. എന്നാല്‍ അതിനെക്കുറിച്ച് നമ്മള്‍ അധികം ചിന്തിക്കരുത്. ആരും പേടിക്കേണ്ടതില്ലെന്നും കരുത്തരായി തന്നെ ഡല്‍ഹി ടീം തിരിച്ചുവരുമെന്നും കഗീസോ റബാദ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.