അബുദബി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 11–ാം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും തോറ്റു നില്‍ക്കുന്ന ഹൈദരാബാദിന് ലീഗില്‍ ആത്മവിശ്വാസത്തോടെ മുന്നേറാൻ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനോടും രണ്ടാം മത്സരത്തിൽ കൊൽക്കത്തയോടുമാണ് ഹൈദരാബാദ് തോറ്റത്. ന്യൂസിലന്‍ഡ് താരം കെയ്‌ൻ വില്യംസണും അബ്‌ദുള്‍ സമദും അവസാന ഇലവനിലേക്ക് മടങ്ങിവന്നിട്ടുണ്ട്. ഇത് ഹൈദരാബാദിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. മറുവശത്ത് രണ്ട് തുടര്‍വിജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ മറികടന്ന ഡൽഹി, രണ്ടാം മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും വിജയക്കൊടി പാറിച്ചു. ഇഷാന്ത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ബോളിങ് ശക്തി വര്‍ധിപ്പിക്കും.
ഡൽഹി ക്യാപിറ്റൽസ്: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ഷിംമ്രോൺ ഹെയ്‌റ്റമെയർ, മാർക്കസ് സ്റ്റോയ്‌നിസ്, അക്സർ പട്ടേൽ, കഗീസോ റബാദ, ആന്‍റിച്ച് നോർജെ, അമിത് മിശ്ര, ഇഷാന്ത് ശർമ
സൺറൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൻ, അബ്ദുൽ സമദ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ടി. നടരാജൻ