ETV Bharat / sports

ഐപിഎല്‍ ഫൈനല്‍ നവംബർ 10ന് ദുബായില്‍ - വനിതാ ടി-20 ചലഞ്ച്

മൂന്നാം വനിതാ ടി-20 ചലഞ്ചിന് ഷാർജ വേദിയാകും

ipl final
ഐപിഎല്‍ ഫൈനല്‍ നവംബർ 10ന് ദുബായില്‍
author img

By

Published : Oct 26, 2020, 6:07 PM IST

ദുബായ്: ഐപിഎല്‍ പ്ലേഓഫ്, ഫൈനല്‍ മത്സരങ്ങളുടെ തീയതിയും വേദികളും ബിസിസിഐ പ്രഖ്യാപിച്ചു. നവംബർ 10ന് ദുബായിലാണ് ഫൈനല്‍ നടക്കുക. എല്ലാ മത്സരങ്ങളും രാത്രി ഏഴരയ്ക്കാണ് തുടങ്ങുന്നത്. പ്ലേഓഫില്‍ ആദ്യ ക്വാളിഫയർ മത്സരത്തിനും ദുബായ് വേദിയാകും. നവംബർ അഞ്ചിനാണ് ആദ്യ ക്വാളിഫയർ മത്സരം. എലിമിനേറ്റർ മത്സരം നവംബർ ആറിനും രണ്ടാം ക്വാളിഫയർ മത്സരം നവംബർ എട്ടിനും നടക്കും. എലിമിനേറ്റർ, രണ്ടാം ക്വാളിഫയർ മത്സരങ്ങൾക്ക് അബുദാബി വേദിയാകും.

അതോടൊപ്പം മൂന്നാം വനിതാ ടി-20 ചലഞ്ചിന് ഷാർജ വേദിയാകും. നവംബർ നാല് മുതല്‍ ഒൻപത് വരെയാണ് മത്സരങ്ങൾ. വെലോസിറ്റി, സൂപ്പർനോവാസ്, ട്രൈബ്ലേസേഴ്‌സ് എന്നിവയാണ് ടീമുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.