ETV Bharat / sports

സ്റ്റോണിയസിന്‍റെ കരുത്തില്‍ ഡല്‍ഹി; ബാംഗ്ലൂരിന് ജയിക്കാന്‍ 197

26 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സെടുത്ത സ്റ്റോണിയസ് പുറത്താകാതെ നിന്നു

IPL 2020  IPL 2020 news  Royal Challengers Banglore vs Delhi Capitals  IPL 2020 UAE  RCB vs DC today  RCB vs DC match today  RCB vs DC match updates  RCB vs DC match prediction  ipl 2020 match 19  ipl 2020 match today  RCB squad today  DC squad today  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ഡെൽഹി കാപിറ്റൽസ്  ഐപിഎൽ 2020 യുഎഇ  ബാംഗ്ലൂർ Vs ഡെൽഹി ഇന്ന്  ബാംഗ്ലൂർ Vs ഡെൽഹി ഇന്ന് മത്സരം  ബാംഗ്ലൂർ Vs ഡെൽഹി മത്സരം അപ്‌ഡേറ്റുകൾ  ബാംഗ്ലൂർ Vs ഡെൽഹി മത്സര പ്രവചനം  ഐപിഎൽ 2020 മത്സരം 19  ഐപിഎൽ 2020 മത്സരം ഇന്ന്  ബാംഗ്ലൂർ ടീം ഇന്ന്  ഡെൽഹി ടീം ഇന്ന്
ഐപിഎല്‍
author img

By

Published : Oct 5, 2020, 9:43 PM IST

ദുബായ്: അര്‍ദ്ധസെഞ്ച്വറി എടുത്ത മാര്‍ക്കസ് സ്റ്റോണിയസിന്‍റെ കരുത്തില്‍ ബാംഗ്ലൂരിന് എതിരെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഡല്‍ഹി. ശ്രേയസ് അയ്യരും കൂട്ടരും നാല് വക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സെടുത്തു. 26 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 53 റണ്‍സെടുത്ത സ്റ്റോണിയസ് പുറത്താകാതെ നിന്നു. ഹിറ്റ്മേയര്‍ പുറത്താകാതെ 11 റണ്‍സെടുത്തു.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ മാര്‍ക്കസ് സ്റ്റോണിയസും റിഷഭ് പന്തും ചേര്‍ന്ന് 89 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 25 പന്തില്‍ 37 റണ്‍സെടുത്ത് റിഷഭിന്‍റെ പുറത്തായി. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിഷഭിന്‍റെ ഇന്നിങ്സ്.

23 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ പൃഥി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്സ്. 68 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ശിഖര്‍ ധവാനുമായി ചേര്‍ന്ന് പൃഥ്വി ഉണ്ടാക്കിയത്. 28 പന്തില്‍ 32 റണ്‍സെടുത്ത് ശിഖര്‍ ധവാനും 11 റണ്‍സെടുത്ത് ശ്രേയസ് അയ്യരും പുറത്തായി. മോയിന്‍ അലിയുടെ പന്തില്‍ ദേവ്‌ദത്ത് പടിക്കലിന് ക്യാച്ച് വഴങ്ങിയാണ് ശ്രേയസ് പുറത്തായത്. ശ്രേയസിന്‍റെ സിക്‌സ് അടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന് സമീപത്ത് വെച്ച് ദേവ്‌ദത്ത് ക്യാച്ചാക്കി മാറ്റുകയായിരുന്നു. മോയിന്‍ അലിയെ കൂടാതെ ഇസ്രു ഉഡാന ഒരു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.