ദുബായ്: ആര്‍സിബിയുടെ തയ്യാറെടുപ്പുകള്‍ക്ക് പിന്നില്‍ നായകന്‍ വിരാട് കോലിയുടെ കരുത്താണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ട്വീറ്റിലൂടെയാണ് ഡിവില്ലിയേഴ്‌സിന്‍റെ അഭ്രിപ്രായം പങ്കുവെച്ചത്. നായകന്‍ മുന്നില്‍ നിന്നും നയിക്കുമ്പോള്‍ ടീമിന്‍റെ യാത്ര അനായാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
-
Mr. 360 AB de Villiers talks about the return of cricket, the mood in the camp and all things RCB ahead of the Dream 11 IPL. #PlayBold #IPL2020 #WeAreChallengers pic.twitter.com/geYx36aeIy
— Royal Challengers Bangalore (@RCBTweets) September 14, 2020 " class="align-text-top noRightClick twitterSection" data="
">Mr. 360 AB de Villiers talks about the return of cricket, the mood in the camp and all things RCB ahead of the Dream 11 IPL. #PlayBold #IPL2020 #WeAreChallengers pic.twitter.com/geYx36aeIy
— Royal Challengers Bangalore (@RCBTweets) September 14, 2020Mr. 360 AB de Villiers talks about the return of cricket, the mood in the camp and all things RCB ahead of the Dream 11 IPL. #PlayBold #IPL2020 #WeAreChallengers pic.twitter.com/geYx36aeIy
— Royal Challengers Bangalore (@RCBTweets) September 14, 2020
കൊവിഡ് 19ന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരുമ്പോള്‍ പരിക്കാണ് പ്രധാന ആശങ്ക ഉയര്‍ത്തിയത്. എന്നാല്‍ ഘട്ടംഘട്ടമായ പരിശീലന പരിപാടിയിലൂടെ ആര്‍സിബിക്ക് പരിക്കിനെ മറികടക്കാനായി. സന്തുലിതമായ ടീമാണെന്ന് നേരത്തെ നായകന്‍ കോലി പറഞ്ഞു കഴിഞ്ഞു. ടൂര്‍ണമെന്‍റിലെ മികച്ച ഇലവനാണ് ആര്‍സിബിക്ക് ഉണ്ടാവുക. നിരവധി സാധ്യതകളാണ് ടീമില്‍ ഉള്ളത്.
ഒരു മാസം മുമ്പാണ് ഐപിഎല്‍ നടക്കുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്. ബിസിസിഐ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തി. ഇത്തവണ ആര്‍സിബി കിരീടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇതിന് മുമ്പ് മൂന്ന് തവണ ആര്‍സിബി ഫൈനലില്‍ എത്തിയെങ്കിലും കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല.