അബുദാബി: ഐപിഎല്‍ ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാവ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരെല്ലാമാകും പ്ലേ ഓഫ് കളിക്കുക എന്നതാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. ഇന്ന് വമ്പൻമാർ കളത്തിലിറങ്ങുമ്പോൾ ജയിക്കുന്നവർക്ക് പ്രതീക്ഷ തുടരാം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുത്തു.
-
A couple of changes today!
— KolkataKnightRiders (@KKRiders) October 24, 2020 " class="align-text-top noRightClick twitterSection" data="
Narine and Nagarkoti are back in the playing XI! 💪🏼 #KKRHaiTaiyaar #Dream11IPL #KKRvDC pic.twitter.com/eo0aOGHgLa
">A couple of changes today!
— KolkataKnightRiders (@KKRiders) October 24, 2020
Narine and Nagarkoti are back in the playing XI! 💪🏼 #KKRHaiTaiyaar #Dream11IPL #KKRvDC pic.twitter.com/eo0aOGHgLaA couple of changes today!
— KolkataKnightRiders (@KKRiders) October 24, 2020
Narine and Nagarkoti are back in the playing XI! 💪🏼 #KKRHaiTaiyaar #Dream11IPL #KKRvDC pic.twitter.com/eo0aOGHgLa
രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഡല്‍ഹി ഇറങ്ങുന്നത്. പരിക്കില്‍ നിന്ന് മുക്തനായ ആൻറിച്ച് നോർട്ട്‌ജെ ഡല്‍ഹി നിരയില്‍ തിരിച്ചെത്തി. ഫോം നഷ്ടമായ പൃഥ്വി ഷായ്ക്ക് പകരം പരിചയ സമ്പന്നനായ അജിങ്ക്യ റഹാനെ ഡല്‍ഹി ടീമില്‍ ഇടം പിടിച്ചു.
-
Ab tandav hoga 🔥
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 24, 2020 " class="align-text-top noRightClick twitterSection" data="
DC boys are ready to take the field. Are You?
Ball-by-ball updates➡️https://t.co/d9F53zeET8#KKRvDC #Dream11IPL #YehHaiNayiDilli pic.twitter.com/SMUbVCGZt1
">Ab tandav hoga 🔥
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 24, 2020
DC boys are ready to take the field. Are You?
Ball-by-ball updates➡️https://t.co/d9F53zeET8#KKRvDC #Dream11IPL #YehHaiNayiDilli pic.twitter.com/SMUbVCGZt1Ab tandav hoga 🔥
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 24, 2020
DC boys are ready to take the field. Are You?
Ball-by-ball updates➡️https://t.co/d9F53zeET8#KKRvDC #Dream11IPL #YehHaiNayiDilli pic.twitter.com/SMUbVCGZt1
അതേസമയം, കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരയ്‌ൻ തിരിച്ചെത്തി. ടോം ബാന്‍റണെ ഒഴിവാക്കി. അതോടൊപ്പം കുല്‍ദീപ് യാദവിന് പകരം കമലേഷ് നാഗർകോട്ടി കൊല്‍ക്കത്ത നിരയില്‍ കളിക്കും. ഇന്ന് ജയിച്ചാല്‍ ഡല്‍ഹിക്ക് പോയിന്‍റ് പട്ടികയില്‍ മുംബൈക്ക് മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. ഇനി നടക്കാനിരിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേഓഫ് ഉറപ്പിക്കാം.
അതേസമയം, കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കണം. ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിർത്തുകയും ചെയ്യാം.