ദുബായ്: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിന് ഇന്ന് ദുബായ് വേദിയാകും. ചെന്നൈ സൂപ്പര്‍ കിങ്സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ രാത്രി 7.30നാണ് മത്സരം. സീസണില്‍ നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട ടീമുകളാണ് രണ്ടും. മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈക്ക് ജയങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായ അടപ്പിക്കേണ്ടതുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനാകും ചെന്നൈയുടെ നീക്കം.
-
💭 Dreamin' about his 50th #Dream11IPL wicket like...#SaddaPunjab #KXIP @MdShami11 pic.twitter.com/wc1KDUSGeR
— Kings XI Punjab (@lionsdenkxip) October 4, 2020 " class="align-text-top noRightClick twitterSection" data="
">💭 Dreamin' about his 50th #Dream11IPL wicket like...#SaddaPunjab #KXIP @MdShami11 pic.twitter.com/wc1KDUSGeR
— Kings XI Punjab (@lionsdenkxip) October 4, 2020💭 Dreamin' about his 50th #Dream11IPL wicket like...#SaddaPunjab #KXIP @MdShami11 pic.twitter.com/wc1KDUSGeR
— Kings XI Punjab (@lionsdenkxip) October 4, 2020
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ പോലും ചെന്നൈക്ക് സാധിച്ചിരുന്നില്ല. ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമായിരുന്നു അത്. കഴിഞ്ഞ നാല് മത്സരത്തിലും ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചില്ല. അംബാട്ടി റായിഡുവിന്‍റെയും മൂന്നാമനായി ഇറങ്ങുന്ന ഫാഫ് ഡുപ്ലെസിയുടെയും കരുത്തിലാണ് ചെന്നൈ ആദ്യ മത്സരം ജയിച്ചത്. ഫിനിഷറെന്ന നിലയില്‍ നായകന്‍ ധോണിക്കും സീസണില്‍ താളം കണ്ടെത്താനായിട്ടില്ല. ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതും ഫീല്‍ഡിങ്ങിലെ പിഴവുകളും ചെന്നൈക്ക് തലവേദനയാകുന്നുണ്ട്.
-
Final training session before #KXIPvCSK 📸#SaddaPunjab #IPL2020 #KXIPhttps://t.co/xPsyVEYmDU
— Kings XI Punjab (@lionsdenkxip) October 4, 2020 " class="align-text-top noRightClick twitterSection" data="
">Final training session before #KXIPvCSK 📸#SaddaPunjab #IPL2020 #KXIPhttps://t.co/xPsyVEYmDU
— Kings XI Punjab (@lionsdenkxip) October 4, 2020Final training session before #KXIPvCSK 📸#SaddaPunjab #IPL2020 #KXIPhttps://t.co/xPsyVEYmDU
— Kings XI Punjab (@lionsdenkxip) October 4, 2020
പഞ്ചാബിന്‍റെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും വെടിക്കെട്ട് ബാറ്റിങ്ങാണ് സീസണില്‍ ഇതുവരെ കാഴ്‌ചവെച്ചത്. ഇരുവര്‍ക്കും മികച്ച തുടക്കം നല്‍കാനും സാധിക്കുന്നുണ്ട്. മധ്യനിരയുടെ മോശം പ്രകടനമാണ് പഞ്ചാബിന് വെല്ലുവിളിയാകുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും നിക്കോളാസ് പൂരാനുമെല്ലാം സ്‌കോറുയര്‍ത്താന്‍ പ്രയാസപ്പെടുകയാണ്.
-
The quest for the Highnesses to go higher up the ladder. 🦁💛 #WhistlePodu #Yellove #WhistleFromHome #KXIPvCSK pic.twitter.com/oCyYW2szL0
— Chennai Super Kings (@ChennaiIPL) October 4, 2020 " class="align-text-top noRightClick twitterSection" data="
">The quest for the Highnesses to go higher up the ladder. 🦁💛 #WhistlePodu #Yellove #WhistleFromHome #KXIPvCSK pic.twitter.com/oCyYW2szL0
— Chennai Super Kings (@ChennaiIPL) October 4, 2020The quest for the Highnesses to go higher up the ladder. 🦁💛 #WhistlePodu #Yellove #WhistleFromHome #KXIPvCSK pic.twitter.com/oCyYW2szL0
— Chennai Super Kings (@ChennaiIPL) October 4, 2020
സൂപ്പര്‍ താരം ക്രിസ് ഗെയിലിനെ ഇറക്കിയാല്‍ പഞ്ചാബിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. ഗെയില്‍ ഇന്ന് ഇറങ്ങുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
-
Band of #yellove. 🇦🇺#WhistlePodu pic.twitter.com/icLVWiDHbU
— Chennai Super Kings (@ChennaiIPL) October 3, 2020 " class="align-text-top noRightClick twitterSection" data="
">Band of #yellove. 🇦🇺#WhistlePodu pic.twitter.com/icLVWiDHbU
— Chennai Super Kings (@ChennaiIPL) October 3, 2020Band of #yellove. 🇦🇺#WhistlePodu pic.twitter.com/icLVWiDHbU
— Chennai Super Kings (@ChennaiIPL) October 3, 2020
ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും പഞ്ചാബിന് തലവേദനയാകുന്നുണ്ട്. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും തല്ലുകൊള്ളി ബൗളര്‍മാരുടെ പിഴവ് കാരണം ജയം കൈവിട്ട ടീമാണ് പഞ്ചാബ്. വിക്കറ്റ് വീഴ്‌ത്തുന്നുണ്ടെങ്കിലും റണ്‍ വിട്ടുകൊടുക്കുന്നതില്‍ മുഹമ്മദ് ഷമി കാണിക്കുന്ന ധാരാളിത്തമാണ് ആശങ്ക ഉയര്‍ത്തുന്നത്. ഡെത്ത് ഓവറില്‍ ഷമിക്ക് പകരം ബൗളറെ ഉപയോഗിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രവി ബിഷ്‌ണോയിയും കോട്രാലുമാണ് രാഹുലിന് മുന്നിലുള്ള സാധ്യതകള്‍.