ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പന്ത്രണ്ടാം സീസണിന് ഇന്ന്തുടക്കമാകുമ്പോൾ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. ചെന്നൈയില്‍ ധോണിക്ക് ശേഷം ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് റെയ്ന. ഈ സീസണില്‍ അപൂർവ്വനേട്ടങ്ങളാണ് റെയ്നയെ കാത്തിരിക്കുന്നത്.
176 ഐപിഎൽമത്സരങ്ങൾ കളിച്ച സുരേഷ് റെയ്ന 4985 റൺസ് നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന്നടക്കുന്നഉദ്ഘാടന മത്സരത്തില്‍ 15 റൺസ് കൂടി നേടിയാല്‍ ടൂർണമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായി 5000 റൺസ് നേടുന്ന താരമാകുംറെയ്ന. റെയ്നയുടെ പിന്നില്‍ 4948 റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമുണ്ട്. ഇന്ന്ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യുകയും കോഹ്ലി 52 റൺസ് നേടുകയും ചെയ്താല്‍ റെക്കോഡ് കോഹ്ലിക്കൊപ്പം പോകും.
176 മത്സരങ്ങളില്‍ നിന്ന് 95 ക്യാച്ചുകളെടുത്ത റെയ്ന അഞ്ച് ക്യാച്ചുകൾ കൂടി സ്വന്തമാക്കിയാല്‍ ഐപിഎല്ലില്‍ 100 ക്യാച്ചുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡിനുംഉടമയാകും. രോഹിത് ശർമ്മ(79), ഡിവില്ലിയേഴ്സ്(78), പൊള്ളാർഡ്(74) എന്നിവരാണ് റെയ്നയുടെ പിന്നില്ലുള്ളത്.