ETV Bharat / sports

വീണ്ടും നോബോൾ വിവാദം; ആവേശപ്പോരില്‍ മുംബൈക്ക് ജയം

മുംബൈ ഇന്ത്യൻസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തത് ആറ് റൺസിന്. അവസാന പന്തില്‍ നോബോൾ വിളിക്കാത്തിരുന്ന അമ്പയറുടെ തീരുമാനം ബാംഗ്ലൂരിന് തിരിച്ചടിയായി.

ജസ്പ്രീത് ബുംറ
author img

By

Published : Mar 29, 2019, 8:10 AM IST

ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് റൺസിന്‍റെ ജയം. മലിംഗ എറിഞ്ഞ അവസാന പന്തില്‍ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് ഏഴ് റൺസായിരുന്നു. ആ പന്ത് നോബോളായിരുന്നുവെങ്കിലും അമ്പയറുടെ അശ്രദ്ധ ബാംഗ്ലൂരിന് തിരിച്ചടിയായി.

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 188 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന റോയല്‍ ചലഞ്ചേഴ്സിന് 181 റൺസ് നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ 17 റൺസ് വേണ്ടിയിരുന്ന ബാംഗ്ലൂരിന് തിരിച്ചടിയായത് അമ്പയർ എസ്.രവിയുടെ മോശം തീരുമാനമാണ്. 41 പന്തില്‍ 70 റൺസെടുത്ത ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും രണ്ടാം തോല്‍വിയാണ് ബാംഗ്ലൂരിന് നേരിടേണ്ടി വന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ താനാണെന്ന് ജസ്പ്രീത് ബുംറ വീണ്ടും തെളിയിച്ചു. നാലോവറില്‍ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറയാണ് കളിയിലെ താരം. നിർണായകമായ 19ാം ഓവറില്‍ ബുംറ വഴങ്ങിയത് വെറും അഞ്ച് റൺസാണ്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മോയിൻ അലിയും (13), പാർഥിവ് പട്ടേലും (31) വീണതോടെ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേർന്ന വിരാട് കോലി - ഡിവില്ലേഴ്സ് സഖ്യം ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. കോലി 46 റൺസെടുത്ത് പുറത്തായി. അവസാന പന്ത് വരെ ക്രീസിലുണ്ടായിരുന്ന ഡിവില്ലിയേഴ്സ് 41 പന്തില്‍ നിന്ന് 70 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ഡി കോക്കും (23) നായകൻ രോഹിത് ശർമ്മയും (48) മികച്ച തുടക്കമാണ് നല്‍കിയത്. 12 പന്തില്‍ 23 റൺസ് നേടിയ യുവരാജ് സിംഗ് തുടർച്ചയായി മൂന്ന് സിക്സ് അടിച്ച് ആരാധകരെ 2007 ടി-20 ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് കൊണ്ടുപോയി. അവസാന ഓവറുകളില്‍ ഹാർദ്ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് മുംബൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചു. റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റുകൾ വീഴ്ത്തി.

ജയത്തോടെ മുംബൈ ഇന്ത്യൻസ് രണ്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്തെത്തി. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏഴാം സ്ഥാനത്താണ്.

Intro:Body:

വീണ്ടും നോബോൾ വിവാദം; ആവേശപ്പോരില്‍ മുംബൈക്ക് ജയം

മുംബൈ ഇന്ത്യൻസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തത് ആറ് റൺസിന്. അവസാന പന്തില്‍ നോബോൾ വിളിക്കാത്തിരുന്ന അമ്പയറുടെ തീരുമാനം ബാംഗ്ലൂരിന് തിരിച്ചടിയായി. 

ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് റൺസിന്‍റെ ജയം. മലിംഗ എറിഞ്ഞ അവസാന പന്തില്‍ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് ഏഴ് റൺസായിരുന്നു. ആ പന്ത് നോബോളായിരുന്നുവെങ്കിലും അമ്പയറുടെ അശ്രദ്ധ ബാംഗ്ലൂരിന് തിരിച്ചടിയായി. 

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 188 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന റോയല്‍ ചലഞ്ചേഴ്സിന് 181 റൺസ് നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ 17 റൺസ് വേണ്ടിയിരുന്ന ബാംഗ്ലൂരിന് തിരിച്ചടിയായത് അമ്പയർ എസ്.രവിയുടെ മോശം തീരുമാനമാണ്. 41 പന്തില്‍ 70 റൺസെടുത്ത ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും രണ്ടാം തോല്‍വിയാണ് ബാംഗ്ലൂരിന് നേരിടേണ്ടി വന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ താനാണെന്ന് ജസ്പ്രീത് ബുംറ വീണ്ടും തെളിയിച്ചു. നാലോവറില്‍ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറയാണ് കളിയിലെ താരം. നിർണായകമായ 19ാം ഓവറില്‍ ബുംറ വഴങ്ങിയത് വെറും അഞ്ച് റൺസാണ്. 

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മോയിൻ അലിയും(13), പാർഥിവ് പട്ടേലും(31) വീണതോടെ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേർന്ന വിരാട് കോലി - ഡിവില്ലേഴ്സ് സഖ്യം ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. കോലി 46 റൺസെടുത്ത് പുറത്തായി. അവസാന പന്ത് വരെ ക്രീസിലുണ്ടായിരുന്ന ഡിവില്ലിയേഴ്സ് 41 പന്തില്‍ നിന്ന് 70 റൺസെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ഡി കോക്കും(23) നായകൻ രോഹിത് ശർമ്മയും(48) മികച്ച തുടക്കമാണ് നല്‍കിയത്. 12 പന്തില്‍ 23 റൺസ് നേടിയ യുവരാജ് സിംഗ് തുടർച്ചയായി മൂന്ന് സിക്സടിച്ചത് ആരാധകരെ 2007 ടി-20 ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് കൊണ്ടുപോയി. അവസാന ഓവറുകളില്‍ ഹാർദ്ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് മുംബൈ കൂറ്റൻ സ്കോർ സമ്മാനിച്ചു. റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റുകൾ വീഴ്ത്തി. 

ജയത്തോടെ മുംബൈ ഇന്ത്യൻസ് രണ്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏഴാം സ്ഥാനത്താണ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.