ETV Bharat / sports

ബാംഗ്ലൂരിന് ജയം; പ്ലേഓഫ് സാധ്യതകള്‍ മങ്ങി ഹൈദരാബാദ് - സൺറൈസേഴ്സ് ഹൈദരാബാദ്

ഹൈദരാബാദിന്‍റെ പ്ലേഓഫ് പ്രവേശനം നാളെ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരഫലത്തെ ആശ്രയിച്ച്.

ഐപിഎൽ
author img

By

Published : May 5, 2019, 12:01 AM IST

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ പ്ലേഓഫ് സാധ്യതകൾ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് ഷിമ്രോൺ ഹെറ്റമയറിന്‍റെയും ഗുർകീറത്ത് സിങ് മാന്‍റെയും അർധ സെഞ്ച്വറിയാണ് വിജയം നേടിക്കൊടുത്തത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് നായകൻ കെയിൻ വില്യംസണിന്‍റെ (70) അവസാന ഓവറുകളിലെ തകർപ്പൻ ബാറ്റിംഗാണ് മികച്ച സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തകർച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഓവറിൽ പാർഥിവ് പട്ടേലിനെയും രണ്ടാം ഓവറിൽ നായകൻ വിരാട് കോലിയെയും മൂന്നാം ഓവറിൽ എബി ഡിവില്ലിയേഴ്സിനെയും നഷ്ടപ്പെട്ട റോയൽ ചലഞ്ചേഴ്സ് തകർച്ചയിലേക്ക് നീങ്ങി. 20-3 എന്ന നിലയിൽ നിന്നും ഒന്നിച്ച ഹെറ്റ്മയറും ഗുർകീത്തും തകർപ്പൻ പ്രകടനത്തിലൂടെ ബാംഗ്ലൂരിനെ മുന്നോട്ട് കൊണ്ടുപോയി. സമ്മർദ്ദത്തിന് അടിമപ്പെടാതെ ബാറ്റ് വീശീയ ഇരുവരും 144 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 18-ാം ഓവറിൽ ഹെറ്റ്മയറും 19-ാം ഓവറിൽ ഗുർകീത്ത്, വാഷിങ്ടൺ സുന്ദർ എന്നിവരും പുറത്തായപ്പോൾ റോയൽ ചലഞ്ചേഴ്സ് പതറി. എന്നാൽ അവസാന ഓവറിൽ കോളിൻ ഡെ ഗ്രാൻഡ്ഹോം സൺറൈസേഴ്സിന്‍റെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി നൽകി ബാംഗ്ലൂരിനെ ജയത്തിലേക്കെത്തിച്ചു.

തോൽവിയോടെ ഹൈദരാബാദിന്‍റെ പ്ലേഓഫ് പ്രവേശനം നാളെ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും. നാളെ കൊൽത്തക്ക ജയിച്ചാൽ 14 പോയിന്‍റോടെ പ്ലേഓഫിലെത്തും. എന്നാൽ കൊൽക്കത്ത തോറ്റാൽ റൺറേറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്ലേഓഫിലെത്തുന്ന ടീമിനെ നിശ്ചയിക്കുക.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.