ഐപിഎല്ലില്‍ സാം കറാന്‍റെ ഹാട്രിക് മികവിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ടൂർണമെന്‍റിലെ മൂന്നാം ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റൺസെടുത്തു. അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ 14 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് കിങ്സ് ഇലവൻ സ്വന്തമാക്കിയത്.
2.2-0-11-4! ❤
— Kings XI Punjab (@lionsdenkxip) April 1, 2019 " class="align-text-top noRightClick twitterSection" data="
With that hat-trick, Curran dil vich SAM-AA-GAYA! #SaddaPunjab #KXIPvDC #KXIP #VIVOIPL @CurranSM pic.twitter.com/bzEOq8ptCf
">2.2-0-11-4! ❤
— Kings XI Punjab (@lionsdenkxip) April 1, 2019
With that hat-trick, Curran dil vich SAM-AA-GAYA! #SaddaPunjab #KXIPvDC #KXIP #VIVOIPL @CurranSM pic.twitter.com/bzEOq8ptCf2.2-0-11-4! ❤
— Kings XI Punjab (@lionsdenkxip) April 1, 2019
With that hat-trick, Curran dil vich SAM-AA-GAYA! #SaddaPunjab #KXIPvDC #KXIP #VIVOIPL @CurranSM pic.twitter.com/bzEOq8ptCf
സൂപ്പർതാരം ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്നലെ മത്സരത്തിന് ഇറങ്ങിയത്. രണ്ടാം ഓവറിൽ തന്നെ കെ എൽ രാഹുൽ മടങ്ങി. പിന്നാലെ നാലാം ഓവറിൽ കറാനെയും മടക്കി ലാമിച്ചാനെ പഞ്ചാബിനെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ കളിയിൽ തിളങ്ങിയ മായങ്ക് അഗര്‍വാളിനും അധികം പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിൽ പതറിയ കിങ്സ് ഇലവനെ സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറും ചേര്‍ന്ന് 14 ഓവറിൽ 120 റണ്‍സിലെത്തിച്ചു. സര്‍ഫ്രാസ് 39 റൺസും മില്ലർ 43 റൺസും നേടി. അവസാന ഓവറില്‍ ആഞ്ഞടിച്ച മന്‍ദീപ് സിങാണ് (29*) പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഡല്‍ഹിക്കായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റുംറബാഡ,ലാമിച്ചാനെ എന്നിവർരണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
From 144/3 😰
— Kings XI Punjab (@lionsdenkxip) April 2, 2019 " class="align-text-top noRightClick twitterSection" data="
to 152 all out 😎
Here's how @CurranSM and @MdShami11 triggered DC's collapse last night.#SaddaPunjab #KXIPvDC#KXIP #VIVOIPL https://t.co/n470O9I6RI
">From 144/3 😰
— Kings XI Punjab (@lionsdenkxip) April 2, 2019
to 152 all out 😎
Here's how @CurranSM and @MdShami11 triggered DC's collapse last night.#SaddaPunjab #KXIPvDC#KXIP #VIVOIPL https://t.co/n470O9I6RIFrom 144/3 😰
— Kings XI Punjab (@lionsdenkxip) April 2, 2019
to 152 all out 😎
Here's how @CurranSM and @MdShami11 triggered DC's collapse last night.#SaddaPunjab #KXIPvDC#KXIP #VIVOIPL https://t.co/n470O9I6RI
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശിഖർ ധവാനും ശ്രേയസ് അയ്യരും ഡല്‍ഹിക്ക് അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ 61 റൺസാണ് ഇരുവരും കൂട്ടിച്ചർത്തത്. പിന്നീട് ക്രീസിൽ ഒന്നിച്ച റിഷഭ് പന്തും കോളിൻ ഇന്‍ഗ്രവുംഡല്‍ഹിയെ മുന്നോട്ട് കൊണ്ടുപോയി. 17 ഓവറിൽ 144 റൺസെടുത്ത ഡൽഹി അനായാസം ജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് കറാൻ ഡൽഹിയെ തകർത്തത്.
കറാന്‍ എറിഞ്ഞ 18-ാം ഓവറിന്‍റെ നാലാം പന്തില്‍ 38 റൺസെടുത്ത ഇന്‍ഗ്രംപുറത്ത്. അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലും പുറത്ത്. ഷമി എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്തില്‍ വിഹാരിയുടെ വിക്കറ്റും നഷ്ടപ്പെട്ടു. ഇതോടെ അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാൻ 15 റൺസ് വേണമായിരുന്നു. അവസാന ഓവർ എറിഞ്ഞ കറാൻ ആദ്യ പന്തിൽ റബാഡയെയും രണ്ടാം പന്തിൽ ലമിച്ചാനെയും മടക്കി ഹാട്രിക് തികച്ചു. അവസാന എട്ട് റൺസിനിടെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടമായത് നിര്‍ണായകമായി. കിംഗ്‌സ് ഇലവനായി കറാന്‍ നാല് വിക്കറ്റുംഅശ്വിൻ, ഷമി എന്നിവർ രണ്ട് വീതം വിക്കറ്റുംവീഴ്‌ത്തി.