ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 28 റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 218 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. നിതീഷ് റാണ (63), റോബിന്‍ ഉത്തപ്പ (67*), ആന്ദ്രേ റസല്‍ (48) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തകര്‍ച്ചയോടെയായിരുന്നു കിങ്‌സ് ഇലവന്‍റെ തുടക്കം. രണ്ടാം ഓവറിൽ തന്നെ കെ.എൽ രാഹുലിനെ പഞ്ചാബിന് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ നിരാശപ്പെടുത്തുന്നത്. പിന്നീട് ഗെയിലിന്‍റെ ബാറ്റിനെ ആശ്രയിച്ചെങ്കിലും അഞ്ചാം ഓവറില്‍ ഗെയിലും പവലിയനില്‍ തിരിച്ചെത്തി.
Another magical night at Eden Gardens, as our #Knights display #KorboLorboJeetbo in style! 💜#KKRvKXIP #VIVOIPL #KKRHaiTaiyaar pic.twitter.com/WP7KKnZn0Q
— KolkataKnightRiders (@KKRiders) March 27, 2019 " class="align-text-top noRightClick twitterSection" data="
">Another magical night at Eden Gardens, as our #Knights display #KorboLorboJeetbo in style! 💜#KKRvKXIP #VIVOIPL #KKRHaiTaiyaar pic.twitter.com/WP7KKnZn0Q
— KolkataKnightRiders (@KKRiders) March 27, 2019Another magical night at Eden Gardens, as our #Knights display #KorboLorboJeetbo in style! 💜#KKRvKXIP #VIVOIPL #KKRHaiTaiyaar pic.twitter.com/WP7KKnZn0Q
— KolkataKnightRiders (@KKRiders) March 27, 2019
പിന്നീടെത്തിയ സർഫറാസ് ഖാനും പെട്ടന്ന് മടങ്ങിയതോടെ പഞ്ചാബ് പരുങ്ങി എന്നാൽ ഡേവിഡ് മില്ലര്‍ (59), മായങ്ക് അഗര്‍വാള്‍ (58), മന്‍ദീപ് സിങ് (33) എന്നിവര്‍ പഞ്ചാബിന് വേണ്ടി പൊരുതി. അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ചെങ്കിലും 190 റൺസിൽ കിങ്സ് ഇലവൻ ഒതുങ്ങി. ആദ്യ ഓവറുകളിലെ തകർച്ചയാണ് പഞ്ചാബിന്‍റെ തോൽവിക്ക് കാരണമായത്.
കൊൽക്കത്തക്കായി റസൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസണ്‍, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ജയത്തോടെ കൊൽക്കത്ത ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.