ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പർ പോരാട്ടം. ടൂർണമെന്‍റിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ ഇന്ന് ഏറ്റുമുട്ടുമ്പോൾ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. നിലവിൽ അഞ്ച് കളികൾ പൂർത്തിയാക്കിയപ്പോൾ നാല് ജയവും ഒരു തോൽവിയുമായി കൊൽക്കത്തയും ചെന്നൈയും ഒന്നും രണ്ടും സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ കിങ്സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ എത്തുമ്പോൾ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് കൊൽക്കത്ത എത്തുന്നത്.
-
#Yellove matchday and a super clash lined up at the #AnbuDen! Get whistle ready and roar! #WhistlePodu #CSKvKKR 🦁💛 pic.twitter.com/Nefih2O7dr
— Chennai Super Kings (@ChennaiIPL) April 9, 2019 " class="align-text-top noRightClick twitterSection" data="
">#Yellove matchday and a super clash lined up at the #AnbuDen! Get whistle ready and roar! #WhistlePodu #CSKvKKR 🦁💛 pic.twitter.com/Nefih2O7dr
— Chennai Super Kings (@ChennaiIPL) April 9, 2019#Yellove matchday and a super clash lined up at the #AnbuDen! Get whistle ready and roar! #WhistlePodu #CSKvKKR 🦁💛 pic.twitter.com/Nefih2O7dr
— Chennai Super Kings (@ChennaiIPL) April 9, 2019
ഓൾ റൗണ്ടർമാരുടെ കരുത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. ബൗളർമാരും ചെന്നൈയുടെ അവസാന രണ്ട് വിജയങ്ങളിൽ നിർണായകമായി. എന്നാൽ ബാറ്റിംഗ് നിരയുടെ പ്രകടനമാണ് സിഎസ്കെയുടെ തലവേദന. ശരാശരി നിലവാരത്തിന് മുകളിലേക്ക് ഉയരാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. അഞ്ച് മത്സരത്തില്‍ നിന്ന് 156 റണ്‍സ് നേടിയ ധോണിയാണ് ചെന്നൈ നിരയിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. സുരേഷ് റെയ്‌ന 118 റണ്‍സും കേദാര്‍ ജാദവ് 106 റണ്‍സും നേടിയിട്ടുണ്ട്. ഓപ്പണര്‍ റോളില്‍ നിന്ന് റായുഡുവിനെ മാറ്റി പകരം ഫഫ് ഡുപ്ലെസിസിനെയും ഷെയ്ന്‍വാട്‌സണെയും പരീക്ഷിച്ചത് വിജയിച്ചിരുന്നു. ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. നൈറ്റ് റൈഡേഴ്സിനെതിരെ ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ധോണി ടീമിനെ ഇറക്കുക.
-
Brace yourselves for a rollicking clash in the southern coast! 🤩#CSKvKKR #KKRHaiTaiyaar pic.twitter.com/OwtnBVK6OL
— KolkataKnightRiders (@KKRiders) April 9, 2019 " class="align-text-top noRightClick twitterSection" data="
">Brace yourselves for a rollicking clash in the southern coast! 🤩#CSKvKKR #KKRHaiTaiyaar pic.twitter.com/OwtnBVK6OL
— KolkataKnightRiders (@KKRiders) April 9, 2019Brace yourselves for a rollicking clash in the southern coast! 🤩#CSKvKKR #KKRHaiTaiyaar pic.twitter.com/OwtnBVK6OL
— KolkataKnightRiders (@KKRiders) April 9, 2019
ടൂർണമെന്‍റിലെ ഒന്നാം സ്ഥാനക്കാരായ നൈറ്റ് റൈഡേഴ്സ് തകർപ്പൻ ഫോമിലാണ്. ബാറ്റ്‌സ്മാന്‍മാരാണ് നൈറ്റ് റൈഡേഴ്സിന്‍റെ കരുത്ത്. ഏത് സ്കോറും എത്തിപ്പിടിക്കാനുള്ള കഴിവ് ടീമിനുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ലിന്നും ആന്ദ്രേ റസലും ചെന്നൈക്ക് തലവേദന ഉര്‍യത്തുമെന്നുറപ്പ്. റസലിനെ തളക്കാന്‍ സ്പിൻ തന്ത്രമാരിക്കും ധോണി ഉപയോഗിക്കുക. നായകൻ ദിനേഷ് കാര്‍ത്തികിന് ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റുള്ളവരെല്ലാം ഫോമിലാണ്. ഓപ്പണിങ്ങില്‍ ലിന്നും നരെയ്‌നും തല്ലിത്തകര്‍ക്കുന്നതോടെ ആദ്യ പവര്‍പ്ലേയില്‍ 50 റണ്‍സിന് മുകളില്‍ ടീം സ്‌കോര്‍ കണ്ടെത്തുന്നുണ്ട്. മൂന്നാമന്‍ ഉത്തപ്പയും ഫോമിലാണ്. യുവതാരം നിധീഷ് റാണ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവുകാട്ടുമ്പോൾ ചെന്നൈയിൽ കൊൽക്കത്തക്കും വിജയസാധ്യത കാണുന്നു.
ഐപിഎല്ലിൽ ഇരുടീമും 18 തവണ ഏറ്റുമുട്ടിയപ്പോൾ 11 തവണ സിഎസ്കെയും ഏഴ് തവണ നൈറ്റ് റൈഡേഴ്സും ജയിച്ചു. ചെന്നൈയിൽ കൊൽക്കത്തക്ക് രണ്ട് കളികളിൽ മാത്രമാണ് ജയിക്കാനായത്. മത്സരം രാത്രി എട്ട് മണിക്ക് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ.