ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് - സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. 18 പോയിന്‍റുമായി ഡൽഹി പ്ലേഓഫിന് യോഗ്യത നേടിയപ്പോൾ 12 പോയിന്‍റ് മാത്രം നേടി പ്ലേഓഫിലെത്തുന്ന ആദ്യ ടീമാണ് സൺറൈസേഴ്സ്. ഇന്ന് ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
-
M̶A̶T̶C̶H̶ ELIMINATOR DAY 💥
— Delhi Capitals (@DelhiCapitals) May 8, 2019 " class="align-text-top noRightClick twitterSection" data="
Let's do this boys! 💪#DCvSRH #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/Ychb7TsvdC
">M̶A̶T̶C̶H̶ ELIMINATOR DAY 💥
— Delhi Capitals (@DelhiCapitals) May 8, 2019
Let's do this boys! 💪#DCvSRH #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/Ychb7TsvdCM̶A̶T̶C̶H̶ ELIMINATOR DAY 💥
— Delhi Capitals (@DelhiCapitals) May 8, 2019
Let's do this boys! 💪#DCvSRH #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/Ychb7TsvdC
ആറ് സീസണുകൾക്ക് ശേഷം പ്ലേഓഫിലെത്തുന്ന ഡൽഹി ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ ടീമുകൾക്കൊപ്പം 18 പോയിന്‍റ് നേടിയെങ്കിലും റൺറേറ്റിലെ വ്യത്യാസമാണ് ഡൽഹിയെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും നിലവാരം പുലർത്തുന്ന ഡൽഹിക്ക് യുവനിരയുടെ പ്രകടനമാണ് കരുത്താകുന്നത്. ശിഖർ ധവാനൊപ്പം നായകൻ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നീ യുവതാരങ്ങളെല്ലാം ബാറ്റിംഗിൽ തിളങ്ങുന്നു. ഇഷാന്ത് ശർമ്മ, അമിത് മിശ്ര, കീമോ പോൾ എന്നിവരെല്ലാം ബൗളിംഗിലും സ്ഥിരത പുലർത്തുന്നു. കഗിസോ റബാഡ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായെങ്കിലും മറ്റ് ബോളർമാർ മികച്ച പ്രകടനം നടത്തുന്നത് ഡൽഹിക്ക് പ്രതീക്ഷ നൽകുന്നു.
-
Qualified 🙌#OrangeArmy #RiseWithUs pic.twitter.com/fwxpQjqjfh
— SunRisers Hyderabad (@SunRisers) May 5, 2019 " class="align-text-top noRightClick twitterSection" data="
">Qualified 🙌#OrangeArmy #RiseWithUs pic.twitter.com/fwxpQjqjfh
— SunRisers Hyderabad (@SunRisers) May 5, 2019Qualified 🙌#OrangeArmy #RiseWithUs pic.twitter.com/fwxpQjqjfh
— SunRisers Hyderabad (@SunRisers) May 5, 2019
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിർണായക മത്സരത്തിൽ തോൽവി വഴങ്ങിയതാണ് സൺറൈസോഴ്സ് ഹൈദരാബാദിനെ പ്ലേഓഫിലെത്തിച്ചത്. ഡേവിഡ് വാർണറിന്‍റെയും ജോണി ബെയർസ്റ്റോയുടെയും പ്രകടനമാണ് സൺറൈസേഴ്സിന്‍റെ വിജയങ്ങളിൽ നിർണായകമായത്. എന്നാൽ ഇരുവരും ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി നാട്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ടീമിനെ മുന്നോട്ട് നയിച്ച നായകൻ കെയിൻ വില്യംസണും മനീഷ് പാണ്ഡെയുമാണ് പ്രതീക്ഷ. മധ്യനിരയില്‍ മികച്ച താരങ്ങളുണ്ടായിട്ടും സ്ഥിരത പുലര്‍ത്താത്തത് ഹൈദരാബാദിന് വെല്ലുവിളിയാകുന്നത്. വിജയ് ശങ്കര്‍ മോശമല്ലാതെ കളിക്കുമ്പോൾ യൂസഫ് പത്താന്‍ നിരാശപ്പെടുത്തുന്നു. ബൗളിംഗിൽ ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും നന്നായി പന്തെറിയുമ്പോൾ റാഷിദ് ഖാനും മുഹമ്മദ് നബിയും ഫോമിലേക്ക് ഉയരുന്നില്ല.
ഗ്രൂപ്പ്ഘട്ടത്തിൽ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയം ഇരുവരും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി 39 റണ്‍സിന് മത്സരം സ്വന്തമാക്കി. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഡൽഹിക്കാണ് ഇന്ന് മേൽകൈ. ഇന്ന് ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ചെന്നൈയെ നേരിടുമ്പോൾ തോൽക്കുന്നവർക്ക് ടൂർണമെന്‍റിൽ നിന്ന് മടങ്ങാം.