ETV Bharat / sports

കളിക്കാനിറങ്ങും മുമ്പേ മുംബൈക്ക് തിരിച്ചടി - ലസിത് മലിംഗ

സ്പെഷിലിസ്റ്റ് ഫാസ്റ്റ് ബൗളറായ ലസിത് മലിംഗക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകുമ്പോൾ, പരിക്കേറ്റ ന്യൂസിലൻഡ് താരം ആദം മിൽനെ ടൂർണമെന്‍റിൽ കളിക്കില്ല. താരലേലത്തില്‍ 75 ലക്ഷം രൂപക്കാണ് മില്‍നെയെ മുംബൈ ടീമിലെടുത്തത്.

ആദം മിൽനെ
author img

By

Published : Mar 23, 2019, 4:29 PM IST

ഐ.പി.എല്ലിന് ഇന്ന് കൊടികയറുമ്പോൾ മുംബൈ ഇന്ത്യൻസിനെ ബുദ്ധിമുട്ടിലാക്കി താരങ്ങളുടെ പരിക്ക്. ശ്രീലങ്കൻ പേസർ ലസിത് മലിംഗക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നതിന് പിന്നാലെ പരിക്കേറ്റ ന്യൂസിലൻഡ് താരം ആദം മിൽനെ പുറത്തായി. ഇതോടെ മിൽനെയുടെ സേവനം ടൂർണമെന്‍റിൽ മുംബൈക്ക് ലഭിക്കില്ല.

ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ മലിംഗ തീരുമാനിച്ചതോടെയാണ് മുംബൈയുടെ ആദ്യ മത്സരങ്ങളിൽ താരത്തിന്‍റെ സേവനം ടീമിന് നഷ്ടമാകുന്നത്. ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനായാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.

പരിക്കേറ്റ ന്യൂസിലന്‍ഡ് വലംകൈയന്‍ പേസര്‍ ആദം മില്‍നെ താരലേലത്തില്‍ 75 ലക്ഷം രൂപക്കാണ് മുംബൈ ടീമിലെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിനെ ഇന്ത്യൻസിന്‍റെ പ്രധാന ബൗളറായാണ് ടീമിലെടുത്തത്. ആർ.സി.ബിക്കായി അഞ്ച് കളിയിൽ നിന്ന് നാല് വിക്കറ്റ് മിൽനെ നേടിയിട്ടുണ്ട്. പരിക്കേറ്റ് പിൻമാറിയ മില്‍നെയുടെ പകരക്കാരനെ തിരയുകയാണ് മുംബൈ. വിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ പകരക്കാരനായി ടീമിലെത്തിക്കാൻ മുംബൈ ശ്രമം തുടങ്ങിയതായാണ് സൂചന. ടൂര്‍ണമെന്‍റില്‍ രണ്ട് പേസര്‍മാരുടെ അഭാവം മുംബൈക്ക് തിരിച്ചടിയാകും.

നിലവിൽ രണ്ട് ന്യൂസിലൻഡിന്‍റെ മിച്ചൽ മക്‌‍ലനാഗനും ഓസ്ട്രേലിയയുടെ ബെൻ കട്ടിങുമാണ് മുംബൈയുടെ സ്പെഷിലിസ്റ്റ് ഫാസ്റ്റ് ബൗളേഴ്സ്. ഞായറാഴ്ച്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം.

Intro:Body:

കളിക്കാനിറങ്ങും മുമ്പേ മുംബൈക്ക് തിരിച്ചടി

ഐ.പി.എല്ലിന് ഇന്ന് കൊടികയറുമ്പോൾ മുംബൈ ഇന്ത്യൻസിലെ പ്രമുഖ താരങ്ങൾ പരിക്കുമൂലം പിന്മാറുന്നു. ശ്രീലങ്കൻ താരം ലസിത് മലിംഗക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നതിനു പിന്നാലെ പരിക്കേറ്റ ന്യൂസിലൻഡ് താരം ആദം മിൽനെയുടെ സേവനവും ടൂർണമെന്‍റിൽ മുംബൈക്ക് ലഭിക്കില്ല.

ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ മലിംഗ തീരുമാനിച്ചതോടെയാണ്  മുംബൈയുടെ ആദ്യ മത്സരങ്ങളിൽ താരന്‍റെ സേവനം ടീമിന് നഷ്ടമാകുന്നത്. ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനായാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 

പരിക്കേറ്റ ന്യൂസിലന്‍ഡ് വലംകൈയന്‍ പേസര്‍ ആദം മില്‍നെ താരലേലത്തില്‍ 75 ലക്ഷം രൂപക്കാണ് മുംബൈ ടീമിലെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ഇന്ത്യൻസിന്‍റെ പ്രധാന ബൗളറായാണ് ടീമിലിടം നേടിയത്. എന്നാൽ പരിക്കേറ്റ് പിൻമാറിയതോടെ മില്‍നെക്ക് പകരക്കാരനെ തിരയുകയാണ് മുംബൈ. വിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ പകരക്കാരനായി എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് സൂചന. ടൂര്‍ണമെന്‍റില്‍ രണ്ട് പേസര്‍മാരുടെ അഭാവം മുംബൈക്ക് തിരിച്ചടിയാകും.

നിലവിൽ രണ്ട് ന്യൂസിലൻഡിന്‍റെ മിച്ചൽ മക്‌‍ലനാഗനും ഓസ്ട്രേലിയയുടെ ബെൻ കട്ടിങുമാണ് ്മുംബൈയുടെ സ്പെഷിലിസ്റ്റ് ഫാസ്റ്റ് ബൗളേഴ്സ്. ഞായറാഴ്ച്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.