ETV Bharat / sports

'ഇത്രയും കരുത്തുള്ള പേസ്‌ നിരയെ കണ്ടിട്ടില്ല'; ഇന്ത്യൻ പേസ് പടയെ പുകഴ്‌ത്തി ഇൻസമാം ഉൾ ഹഖ്

ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യ തകർത്തുകളഞ്ഞെന്നും ബുംറ വളരെ മികച്ചുനിന്നു എന്നും ഇൻസമാം

Inzamam ul haq  ഇൻസമാം ഉൾ ഹഖ്  ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യ തകർത്തുകളഞ്ഞെന്നും ബുംറ വളരെ മികച്ചുനിന്നു എന്നും ഇൻസമാം കൂട്ടിച്ചേർത്തു  ബുംറ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്‌  നോട്ടിങ്ഹാം ടെസ്റ്റ്  India pacers  nottingham test
'ഇത്രയും കരുത്തുള്ള പേസ്‌ നിരയെ കണ്ടിട്ടില്ല'; ഇന്ത്യൻ പേസ് പടയെ പുകഴ്‌ത്തി ഇൻസമാം ഉൾ ഹഖ്
author img

By

Published : Aug 9, 2021, 4:51 AM IST

കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലെ ഇന്ത്യൻ പേസ് പടയെ പുകഴ്‌ത്തി പാകിസ്ഥാൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. ഇത്രയും കരുത്തുള്ള പേസ്‌ നിരയെ ഇന്ത്യയിൽ മുൻപ് കണ്ടിട്ടില്ലെന്ന് ഇൻസമാം തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്‌തമാക്കി.

'ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റെടുത്ത് ബുംറ ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. ആദ്യ ഇന്നിങ്‌സിൽ ജോ റൂട്ട് അർധശതകം നേടിയെങ്കിലും ബുംറ അദ്ദേഹത്തെ ഒരിക്കലും മുന്നേറാൻ അനുവദിച്ചില്ല. ഷമിയും സിറാജും അടക്കമുള്ള മറ്റ് പേസർമാരും മികച്ചുനിന്നു. ഇങ്ങനെ ഒരു ഇന്ത്യൻ ബൗളിങ് നിരയെ ഇതുവരെ കണ്ടിട്ടില്ല. അവർ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.”- ഇൻസമാം പറഞ്ഞു.

ALSO READ: 'മഴ കളിച്ചു'; നോട്ടിങ്ഹാം ടെസ്റ്റ് സമനിലയില്‍, ഇന്ത്യയ്ക്ക് നിരാശ

അതേസമയം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ അഞ്ചാം ദിനം ഒരു പന്തുപോലുമെറിയാനാവാതെ മഴയെടുത്തതോടെ സമനിലയില്‍ കലാശിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള അദ്യ മത്സരം കൂടിയായ നോട്ടിങ്ഹാം ടെസ്റ്റിന്‍റെ അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റണ്‍സായിരുന്നു വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മഴ വില്ലനായെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.