ലക്‌നൗ: നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വീണ്ടും കളത്തിലേക്ക്. ദക്ഷിണാഫ്രിക്കക്ക് എതിരെ ലക്‌നൗവില്‍ അടുത്ത മാസം ഏഴിന് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ കളിക്കളത്തില്‍ വീണ്ടും സജീവമാകുക.
-
NEWS: India Women’s squad for ODI and T20I series against South Africa announced. @Paytm #INDWvSAW #TeamIndia
— BCCI Women (@BCCIWomen) February 27, 2021 " class="align-text-top noRightClick twitterSection" data="
Details 👉 https://t.co/QMmm96qcOt pic.twitter.com/tKjvevd6qH
">NEWS: India Women’s squad for ODI and T20I series against South Africa announced. @Paytm #INDWvSAW #TeamIndia
— BCCI Women (@BCCIWomen) February 27, 2021
Details 👉 https://t.co/QMmm96qcOt pic.twitter.com/tKjvevd6qHNEWS: India Women’s squad for ODI and T20I series against South Africa announced. @Paytm #INDWvSAW #TeamIndia
— BCCI Women (@BCCIWomen) February 27, 2021
Details 👉 https://t.co/QMmm96qcOt pic.twitter.com/tKjvevd6qH
ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20കളുമാണ് ഇന്ത്യയില്‍ കളിക്കുക. ഏകദിന ടീമിനെ മിതാലി രാജും ടി20 ടീമിനെ ഹര്‍മന്‍ പ്രീത് കൗറും നയിക്കും. ഓള്‍ റൗണ്ടര്‍ ശിഖ പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ താനിയ ബാട്ടിയ പേസര്‍ വേദ കൃഷ്ണമൂര്‍ത്തി എന്നിവരെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരം കളിച്ചത്. അന്ന് കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യക്ക് കപ്പ് നഷ്‌ടമായത്. ഓസ്‌ട്രേലിയക്കെതിരായ കലാശപ്പോരില്‍ പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായി.