ETV Bharat / sports

റോഡ് സേഫ്‌റ്റി ടി20; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ സെമിയിൽ - yuvraj singh

ഇന്ത്യയ്‌ക്കായി സച്ചിനും യുവരാജും അർധ സെഞ്ച്വറി നേടി. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത യുവരാജ് സിംഗാണ് മാൻ ഓഫ് ദി മാച്ച്.

road safety world t20 series  India Legends  South Africa Legends  ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ സെമിയിൽ  റോഡ് സേഫ്‌റ്റി ടി20  yuvraj singh  sachin tendulkar
റോഡ് സേഫ്‌റ്റി ടി20; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ സെമിയിൽ
author img

By

Published : Mar 14, 2021, 2:31 AM IST

ജയ്‌പൂർ: റോഡ് സേഫ്‌റ്റി ടി20യിൽ ഇന്ത്യ ലെജൻഡ്‌സ് സെമിയിൽ കടന്നു. ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനെ 56 വിക്കറ്റിന് തകർത്താണ് ഇന്ത്യ ലെജൻഡ്‌സിന്‍റെ സെമി പ്രവേശം. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ നായകൻ സച്ചിന്‍ ടെൻഡുൽക്കറിന്‍റെയും( 37 ബോളിൽ 60) യുവരാജ് സിംഗിന്‍റെയും(22 ബോളിൽ 52*) ബാറ്റിങ്ങ് വെടിക്കെട്ടിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 204 റണ്‍സ് നേടി. ഒരോവറിൽ തുടർച്ചയായി നാലു തവണ ബോൾ അതിർത്തി കടത്തിയ യുവരാജ് കാണികളെ ആ പഴയ ആറു സിക്‌സുകളുടെ ഓർമകളിലേക്ക് കൊണ്ടുപോയി. 18ആം ഓവർ എറിയാൻ എത്തിയ സെൻഡർ ഡിബ്രുയ്‌നെയാണ് യുവി അടിച്ചു പറത്തിയത്. ടോസ് നഷ്‌ടപ്പെട്ട ഇന്ത്യയെ ജോണ്‍ഡി റോഡ്‌സ് നായകനായ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 148 റണ്‍സ് എടുക്കാനെ കഴിഞ്ഞൊള്ളു. ഇന്ത്യക്ക് വേണ്ടി യൂസഫ് പത്താൻ മൂന്ന് വിക്കറ്റും യുവരാജ് രണ്ട് വിക്കറ്റും നേടി. പ്രഗ്യാൻ ഓജയും വിനയ്‌ കുമാറും ഓരോ വിക്കറ്റുകൾ വീതം നേടി. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത യുവരാജ് സിംഗാണ് മാൻ ഓഫ് ദി മാച്ച്. സെമി ഉറപ്പിച്ച ഇന്ത്യ നിലവിൽ 20 പോയിന്‍റുമായി ടൂർണമെന്‍റിൽ ഒന്നാമതാണ്. 16 പോയിന്‍റുമായി ശ്രീലങ്ക ലെജൻഡ്‌സും 12 വീതം പോയിന്‍റുമായി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അഞ്ചുകളികളിൽ ഒന്നുപോലും ജയിക്കാത്ത ഓസ്ട്രേലിയൻ ലെജൻഡ്‌സ് ആണ് പോയിന്‍റ് പട്ടികയിൽ അവസാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.