ETV Bharat / sports

പരിക്കിനെ മറികടക്കും: തരിച്ചുവരവ് ഗംഭീരമാക്കാന്‍ നടരാജന്‍ - നടരാജന്‍റെ കാല്‍മുട്ടിന് പരിക്ക് വാര്‍ത്ത

വീട്ടില്‍ നടത്തുന്ന പതിവ് പരിശീലനത്തിന്‍റെ ദൃശ്യങ്ങള്‍ നടരാജന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു

natarajan injury update  natarajan knee injury news  നടരാജന്‍റെ കാല്‍മുട്ടിന് പരിക്ക് വാര്‍ത്ത  നടരാജന്‍റെ പരിക്ക് അപ്പ്‌ഡേറ്റ്
നടരാജന്‍
author img

By

Published : May 16, 2021, 8:39 PM IST

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി മാറിയ നടരാജന്‍ പരിക്കിന്‍റെ പിടിയില്‍ നിന്നും മുക്തനാകുന്നു. പരിക്ക് വഷളായതിനെ തുടര്‍ന്ന് ഐപിഎല്‍ പകുതിക്ക് വെച്ച് നിര്‍ത്തിയ നടരാജന്‍ ബംഗളൂരുവിലെ ദേശീയ ക്രക്കറ്റ് അക്കാദമിയിലേക്ക് മടങ്ങിയിരുന്നു.

തുടര്‍ന്ന് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനാവേണ്ടിവന്നു. എന്നാല്‍ ശസ്‌ത്രക്രിയക്ക് ശേഷം താന്‍ ക്രിക്കറ്റിലേക്ക് അതിവേഗം തിരിച്ചുവരുന്നതായാണ് നടരാജന്‍ തന്നെ നല്‍കുന്ന സൂചനകള്‍. വീട്ടില്‍ നടത്തുന്ന പതിവ് പരിശീലനത്തിന്‍റെ ദൃശ്യങ്ങള്‍ നടരാജന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

കൂടുതല്‍ വായനക്ക്:പരിശീലക വേഷത്തില്‍ പഴയ പ്രഭാവമില്ല; സിദാന്‍ വീണ്ടും റയലിന്‍റെ പടിയിറങ്ങുന്നു

ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ് നടരാജന്‍. കഴിഞ്ഞ മാസമാണ് പേസര്‍ ശസ്‌ത്രക്രിയക്ക് വിധേയനായത്. പരിക്ക് കാരണം ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഉള്‍പ്പെടെ നടരാജന് നഷ്‌ടമാകുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.