കൊളംബോ: ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പര്യടനത്തിനായി ശ്രീലങ്കയില്‍ എത്തിയ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഓള്‍ റൗണ്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം മോയിന്‍ അലി 10 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിക്കും. മോയിന്‍ അലിയുമായി അടുത്തിടപഴകിയ സഹതാരം ക്രിസ് വോക്‌സും നിരീക്ഷണത്തിലാണ്. കൂടുതല്‍ പരിശോധന നടത്തുന്നത് വരെ ക്രിസ് വോക്‌സും ഐസൊലേഷനില്‍ തുടരും. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കല്ലിസ് ബാറ്റിങ് പരിശീലകനായി ടീമിനൊപ്പമുണ്ട്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരില്ലാതെയാണ് ഇംഗ്ലീഷ് ടീം പര്യടനത്തിന് എത്തിയിരിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഈ മാസം ഏഴിന് ആരംഭിക്കും.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്ക് കൊവിഡ് - lankan tour news
കൊവിഡ് സ്ഥിരീകരിച്ച ഇംഗ്ലീഷ് ക്രക്കറ്റ് താരം മോയിന്‍ അലിയുമായി അടുത്തിടപഴകിയ സഹതാരം ക്രിസ് വോക്‌സും നിരീക്ഷണത്തിലാണ്