കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജോ റൂട്ടും കൂട്ടരും ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. നേരത്തെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ടെസ്റ്റിലും സന്ദര്‍ശകര്‍ ഒരു ദിവസം ശേഷിക്കെ അനായാസ ജയം സ്വന്തമാക്കിയത്. നാലാം ദിവസം ലങ്ക ഉയര്‍ത്തിയ 164 റണ്‍സെന്ന വിജയ ലക്ഷ്യം ഇംഗ്ലണ്ട് 43.3 ഓവറില്‍ മറികടന്നു.
-
A session truly deserving of this 👍👍 from @jimmy9!
— England Cricket (@englandcricket) January 25, 2021 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/g6a0fiVGdp#SLvENG pic.twitter.com/pO9Nrft4D5
">A session truly deserving of this 👍👍 from @jimmy9!
— England Cricket (@englandcricket) January 25, 2021
Scorecard: https://t.co/g6a0fiVGdp#SLvENG pic.twitter.com/pO9Nrft4D5A session truly deserving of this 👍👍 from @jimmy9!
— England Cricket (@englandcricket) January 25, 2021
Scorecard: https://t.co/g6a0fiVGdp#SLvENG pic.twitter.com/pO9Nrft4D5
ഒന്നാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 339 റണ്‍സെന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒരു റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളൂ. ഒരു റണ്‍സ് മാത്രമെടുത്ത ജാക്ക് ലീച്ചിന്‍റെ വിക്കറ്റാണ് ഇന്ന് സന്ദര്‍ശകര്‍ക്ക് ആദ്യ ഇന്നിങ്സില്‍ നഷ്‌ടമായത്. ദില്‍റുവാന്‍ പെരേര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയരായ ലങ്കക്ക് പക്ഷേ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ലങ്കന്‍ ടീം 126 റണ്‍സെടുത്ത് കൂടാരം കയറി. ഒമ്പതാമതായി ഇറങ്ങി 40 റണ്‍സെടുത്ത ലസിത് എംബുല്‍ഡനിയയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. എംബുല്‍ഡനിയെ കൂടാതെ 14 റണ്‍സെടുത്ത കുശാല്‍ പെരേരയും 13 റണ്‍സെടുത്ത ലഹിരു തിരിമാനെയും 16 റണ്‍സെടുത്ത രമേഷ് മെന്‍ഡിസും 11 റണ്‍സെടുത്ത സുരാങ്ക ലക്‌മാലും മാത്രമാണ് രണ്ടക്കം കടന്നത്. നാലാം ദിവസം ചായക്ക് പിരിയുമ്പോഴേക്കും ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചിരുന്നു.
കൂടുതല്‍ വായനക്ക് : ഇംഗ്ലണ്ടിനെ കറക്കി വീഴ്‌ത്തി ലങ്ക; ഏഴ് വിക്കറ്റുമായി എംബുല്‍ഡനിയ
ഇംഗ്ലഷ് സ്‌പിന്നര്‍മാരായ ഡോം ബെസ്, ജാക്ക് ലീച്ചുമാണ് ലങ്കന്‍ ബാറ്റ്സ്‌മാന്‍മാരെ കറക്കി വീഴ്‌ത്തിയത്. നാല് വിക്കറ്റ് വീതമാണ് ഇരുവരും വീഴ്‌ത്തിയത്. ജോ റൂട്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി. കഴിഞ്ഞ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണാണ് ഇംഗ്ലീഷ് ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കുന്തമുനയായി മാറിയത്.
കൂടുതല്‍ വായനക്ക്: 30 തവണ അഞ്ച് വിക്കറ്റ് നേട്ടം; ആന്‍ഡേഴ്‌സണ് വീണ്ടും റെക്കോഡ്
തുടര്‍ന്ന് നടത്തിയ കൂട്ടപ്പൊരിച്ചിലില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. നങ്കൂരമിട്ട് കളിച്ച ഓപ്പണര്‍ ഡോം സിബ്ലിയാണ് ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കിയത്. 144 പന്ത് നേരിട്ട സിബ്ലി അര്‍ദ്ധസെഞ്ച്വറിയോടെ പുറത്താകാതെ 56 റണ്‍സെടുത്തു. പുറത്താകാതെ 46 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ജോസ് ബട്ട്‌ലര്‍ സിബ്ലിക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
സ്‌പിന്നര്‍ എംബുല്‍ഡനി ലങ്കക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രമേഷ് മെന്‍ഡിസ് ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിങ്സില്‍ എംബുല്‍ഡനിയ ഏഴ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.