ചെന്നൈ: കരിയറില്‍ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ജോ റൂട്ടിന്‍റെ തോളേറി ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യക്കെതിരെ അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 495 റണ്‍സെടുത്തു. അവസാനം വിവരം ലഭിക്കുമ്പോള്‍ 16 ബണ്‍സെടുത്ത ജോഷ് ബട്ട്‌ലറും ഒരു റണ്‍സെടുത്ത ഡോം ബെസുമാണ് ക്രീസില്‍.
-
The first cricketer ever to score a double century in his 100th Test match! 💯💯
— England Cricket (@englandcricket) February 6, 2021 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/dS83GpOl0T#INDvENG #R100T pic.twitter.com/B0m2gGNpc3
">The first cricketer ever to score a double century in his 100th Test match! 💯💯
— England Cricket (@englandcricket) February 6, 2021
Scorecard: https://t.co/dS83GpOl0T#INDvENG #R100T pic.twitter.com/B0m2gGNpc3The first cricketer ever to score a double century in his 100th Test match! 💯💯
— England Cricket (@englandcricket) February 6, 2021
Scorecard: https://t.co/dS83GpOl0T#INDvENG #R100T pic.twitter.com/B0m2gGNpc3
കരിയറിലെ 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയോടെ 218 റണ്‍സെടുത്താണ് റൂട്ട് കൂടാരം കയറിയത്. 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്‌മാനെന്ന നേട്ടവും റൂട്ട് സ്വന്തം പേരില്‍ കുറിച്ചു. രണ്ട് സിക്‌സും 19 ബൗണ്ടറിയും ഉള്‍പ്പടുന്നതായിരുന്നു റൂട്ടിന്‍റെ ഇന്നിങ്സ്. നേരത്തെ ശ്രീലങ്കക്കെതിരെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ റൂട്ടിന്‍റെ ബാറ്റില്‍ നിന്നും ഈ വര്‍ഷം പിറക്കുന്ന രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണ് ഇന്ന് ചെന്നൈയില്‍ കണ്ടത്.
-
1st Test. 160.2: R Ashwin to J Buttler (17), 4 runs, 493/6 https://t.co/VJF6Q6jMis #INDvENG @Paytm
— BCCI (@BCCI) February 6, 2021 " class="align-text-top noRightClick twitterSection" data="
">1st Test. 160.2: R Ashwin to J Buttler (17), 4 runs, 493/6 https://t.co/VJF6Q6jMis #INDvENG @Paytm
— BCCI (@BCCI) February 6, 20211st Test. 160.2: R Ashwin to J Buttler (17), 4 runs, 493/6 https://t.co/VJF6Q6jMis #INDvENG @Paytm
— BCCI (@BCCI) February 6, 2021
രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. അര്‍ദ്ധ സെഞ്ച്വറിയോടെ 82 റണ്‍സെടുത്ത സ്റ്റോക്‌സ് ഷഹബാസ് നദീമിന്‍റെ പന്തില്‍ ചേതേശ്വര്‍ പൂജാരക്ക് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. 34 റണ്‍സെടുത്ത ഒലി പോപ്പിനെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടിക്കി. ടീം ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്ര, ആര്‍ അശ്വിന്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.