ETV Bharat / sports

ധോണി ഇഫെക്‌ട്; വിരമിച്ച നായകന് ഐസിസി അംഗീകാരം

മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് അര്‍ഹിച്ച അംഗീകാരം ബിസിസിഐ നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കവേയാണ് ഐസിസി പതിറ്റാണ്ടിലെ ടീമുകളുടെ നായകനായി ധോണിയെ തെരഞ്ഞെടുത്തത്

ധോണി ഐസിസി നായകന്‍ വാര്‍ത്ത  ധോണിക്ക് അംഗീകാരം വാര്‍ത്ത  dhoni is icc captain news  dhoni is icc captain news recognition for dhoni news
ധോണി
author img

By

Published : Dec 27, 2020, 5:18 PM IST

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ഐസിസി അംഗീകാരം. പതിറ്റാണ്ടിലെ ടീമുകളെ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളിലെ നായകനായി തെരഞ്ഞെടുത്തത് ധോണിയെ. ഐസിസിയുടെ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക നായകനെന്ന നിലയില്‍ ധോണിയെ അസോസിയേഷന്‍ ടീമിന്‍റെ അമരത്തേക്ക് തെരഞ്ഞെടുത്തതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ പക്ഷം.

16 വര്‍ഷം നീണ്ട കരിയറില്‍ ടീം ഇന്ത്യക്ക് വലിയ വിജയങ്ങള്‍ സമ്മാനിച്ച ധോണി 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം രാജ്യത്തിന് വേണ്ടി കളിച്ചിരുന്നില്ല. പിന്നാലെ ഐപിഎല്‍ 13ാം പതിപ്പിന് മുന്നോടിയായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി ആരാധകരെ അമ്പരിപ്പിക്കുകയും ചെയ്‌തു. അര്‍ഹിച്ച യാത്രയയപ്പ് ധോണിക്ക് ലഭിച്ചില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് ദശാബ്‌ദത്തിലെ ടീമുകളുടെ നായകനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ധോണിയെ കൂടാതെ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ടി20 ടീമില്‍ ഇടം നേടിയത്. ഓപ്പണര്‍ രോഹിത ശര്‍മ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവരാണ് ടി20 ടീമിന്‍റെ ഭാഗമായ ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയില്‍ നിന്നും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലും ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡും ഇടം നേടി. ദക്ഷിണാഫ്രിക്കയില്‍ നിന്നും ബാറ്റ്സ്‌മാന്‍ എബി ഡിവില്ലിയേഴ്സും അഫ്‌ഗാനിസ്ഥാനില്‍ നിന്നും സ്‌പിന്നര്‍ റാഷിദ് ഖാനും ശ്രീലങ്കയില്‍ നിന്നും പേസര്‍ ലസിത് മലിംഗയും ടീമിന്‍റെ ഭാഗമായി.

ഏകദിന ടീമില്‍ ധോണിയെ കൂടാതെ കോലിയും ഓപ്പണര്‍ രോഹിതും ഇടം നേടി. ഓസ്‌ട്രേലിയയില്‍ നിന്നും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡിവില്ലിയേഴ്‌സും ഇമ്രാന്‍ താഹിറും ഇടം നേടി. ബംഗ്ലാദേശില്‍ നിന്നും ഷാക്കിബ് അല്‍ഹസനും ഇംഗ്ലണ്ടില്‍ നിന്നും ബെന്‍ സ്റ്റോക്‌സും ന്യൂസിലന്‍ഡില്‍ നിന്നും ട്രെന്‍ഡ് ബോള്‍ട്ടും ശ്രീലങ്കയില്‍ നിന്നും ലസിത് മലിംഗയും ഇടം നേടി. ഏകദിന ടി20 ടീമുകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് ഇന്ത്യയില്‍ നിന്നാണ്. ഏകദിന ടീമില്‍ മൂന്നും ടി20 ടീമില്‍ നാലും ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.