കാണ്‍പൂർ: ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിൽ മൂന്നാം ദിനം മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ. രണ്ടാം ദിനം ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്‌ടിച്ച ന്യൂസിലൻഡിന്‍റെ ഓപ്പണിങ് സഖ്യത്തെ പൊളിച്ച് അശ്വിനാണ് ഇന്ത്യക്ക് ആശ്വാസം നൽകിയത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 റണ്‍സ് എന്ന നിലയിലാണ് കിവീസ്. 82 റണ്‍സുമായി ടോം ലാഥമാണ് ക്രീസിൽ.
89 റണ്‍സെടുത്ത വിൽ യെങ്ങിനെ പുറത്താക്കിയാണ് അശ്വിൻ ന്യൂസിലൻഡിന്‍റെ കരുത്തുറ്റ ഓപ്പണിങ് കൂട്ടുകെട്ട് തകർത്തത്. ആദ്യ വിക്കറ്റില്‍ ലാഥത്തിനൊപ്പം 151 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് യങ് ക്രീസ് വിട്ടത്.
-
Umesh Yadav strikes at the stroke of Lunch on Day 3 to dismiss the New Zealand Captain.
— BCCI (@BCCI) November 27, 2021 " class="align-text-top noRightClick twitterSection" data="
New Zealand 197/2, trail #TeamIndia (345) by 148 runs.
Scorecard - https://t.co/9kh8Df6cv9 #INDvNZ @Paytm pic.twitter.com/w9nHPwqD7J
">Umesh Yadav strikes at the stroke of Lunch on Day 3 to dismiss the New Zealand Captain.
— BCCI (@BCCI) November 27, 2021
New Zealand 197/2, trail #TeamIndia (345) by 148 runs.
Scorecard - https://t.co/9kh8Df6cv9 #INDvNZ @Paytm pic.twitter.com/w9nHPwqD7JUmesh Yadav strikes at the stroke of Lunch on Day 3 to dismiss the New Zealand Captain.
— BCCI (@BCCI) November 27, 2021
New Zealand 197/2, trail #TeamIndia (345) by 148 runs.
Scorecard - https://t.co/9kh8Df6cv9 #INDvNZ @Paytm pic.twitter.com/w9nHPwqD7J
യങിന് പിന്നാലെ ക്രീസിലെത്തിയ നായകൻ കെയ്‌ൻ വില്യംസണ്‍ നിലയുറപ്പിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ നിര വീണ്ടും പ്രതിരോധത്തിലായി. എന്നാൽ ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് വില്യംസണെ ഉമേഷ് യാദവ് പുറത്താക്കി. 64 പന്തുകളിൽ നിന്ന് 18 റണ്‍സെടുത്ത വില്യംസണെ ഉമേഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
-
Ashwin gets the breakthrough India needed!
— ICC (@ICC) November 27, 2021 " class="align-text-top noRightClick twitterSection" data="
Will Young is out for a well-made 89.#WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/oPH41SiAcr
">Ashwin gets the breakthrough India needed!
— ICC (@ICC) November 27, 2021
Will Young is out for a well-made 89.#WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/oPH41SiAcrAshwin gets the breakthrough India needed!
— ICC (@ICC) November 27, 2021
Will Young is out for a well-made 89.#WTC23 | #INDvNZ | https://t.co/9OZPrsh0Tm pic.twitter.com/oPH41SiAcr
അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു സന്ദർശക ടീമിന്‍റെ ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. 2016ൽ ഇംഗ്ലണ്ടിന്‍റെ അലിസ്റ്റയർ കുക്ക്- ഹമീദ് സഖ്യം ചെന്നൈയിൽ 103 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ALSO READ: 'വിരാട് കോലി ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റർ'; പ്രശംസിച്ച് മുഹമ്മദ് ആമിർ: Mohammad Amir
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 345 റണ്‍സിന് ഓൾ ഔട്ട് ആയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ (105) മികവിലാണ് ഇന്ത്യ മോശമല്ലാത്ത സ്കോർ കണ്ടെത്തിയത്. ശുഭ്മാൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവന നൽകി.