മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. മഴമൂലം വൈകിയ മത്സരത്തിൽ ടോസ് നേടിയ ക്യാപ്‌റ്റൻ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് പിടിമുറുക്കിയ ഇന്ത്യൻ ക്യാംപിൽ നിന്ന് അജിങ്ക്യ രഹാന, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ ഇന്നത്തെ മത്സരത്തിനില്ല. പകരം ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
-
Captain @imVkohli wins the toss and #TeamIndia will bat first at the Wankhede.
— BCCI (@BCCI) December 3, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/GTffaDWNPY
">Captain @imVkohli wins the toss and #TeamIndia will bat first at the Wankhede.
— BCCI (@BCCI) December 3, 2021
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/GTffaDWNPYCaptain @imVkohli wins the toss and #TeamIndia will bat first at the Wankhede.
— BCCI (@BCCI) December 3, 2021
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/GTffaDWNPY
കെയ്‌ൻ വില്യംസണ് പകരം ടോ ലാഥമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. വില്യംസണ് പകരം ഡാരില്‍ മിച്ചല്‍ കിവീസ് ടീമില്‍ കളിക്കും. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. അതിനാൽ ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ വിജയിക്കുക എന്നത് ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. എന്നാൽ മഴ കളിക്കുന്ന വാങ്കഡെയിൽ ഭാഗ്യത്തെക്കൂടി ആശ്രയിച്ചാകും മത്സരത്തിന്‍റെ ഫലം നിർണയിക്കുക.
-
#TeamIndia's Playing XI for the 2nd Test against New Zealand.
— BCCI (@BCCI) December 3, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/A7LecZbGeO
">#TeamIndia's Playing XI for the 2nd Test against New Zealand.
— BCCI (@BCCI) December 3, 2021
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/A7LecZbGeO#TeamIndia's Playing XI for the 2nd Test against New Zealand.
— BCCI (@BCCI) December 3, 2021
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/A7LecZbGeO
-
Another toss win for India and Virat Kohli opts to bat first in Mumbai. Kane Williamson out battling his ongoing left-elbow injury. Follow play in Aotearoa with @skysportnz and @SENZ_Radio. #INDvNZ pic.twitter.com/59V67xH7wM
— BLACKCAPS (@BLACKCAPS) December 3, 2021 " class="align-text-top noRightClick twitterSection" data="
">Another toss win for India and Virat Kohli opts to bat first in Mumbai. Kane Williamson out battling his ongoing left-elbow injury. Follow play in Aotearoa with @skysportnz and @SENZ_Radio. #INDvNZ pic.twitter.com/59V67xH7wM
— BLACKCAPS (@BLACKCAPS) December 3, 2021Another toss win for India and Virat Kohli opts to bat first in Mumbai. Kane Williamson out battling his ongoing left-elbow injury. Follow play in Aotearoa with @skysportnz and @SENZ_Radio. #INDvNZ pic.twitter.com/59V67xH7wM
— BLACKCAPS (@BLACKCAPS) December 3, 2021
പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്നാണ് രഹാനെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. വലത്തേ കൈയ്‌ക്കേറ്റ പരിക്കാണ് ജഡേജക്ക് തിരിച്ചടിയായത്. ഇടത്തേ കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് ഇശാന്തും പുറത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ കൈമുട്ടുനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് വില്യംസണ് മത്സരത്തിനിറങ്ങാൻ സാധിക്കാത്തത്.
ALSO READ: India vs New Zealand: രണ്ടാം ടെസ്റ്റിൽ പരിക്കിന്‍റെ കളി; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യും
ക്യാപ്റ്റൻ കോലി തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും പരിക്കേറ്റ് പുറത്തായ മൂന്ന് താരങ്ങളുടെ അഭാവം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ബാധിച്ചേക്കാം. ഇതിൽ രവീന്ദ്ര ജഡേജയുടെ അഭാവമാകും ഇന്ത്യക്ക് ഏറ്റവുമധികം തിരിച്ചടിയാവുക. ആദ്യ മത്സത്തിൽ രണ്ട് ഇന്നിങ്സുകളിലുമായി ജഡേജ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
പ്ലേയിങ് ഇലവൻ
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, റോസ് ടെയ്‌ലര്‍, ഹെൻട്രി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി, വില്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.