ETV Bharat / sports

ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ - 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ India's 1000th ODI against West Indies today; Tendulkar congratulates 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. India become the first country to play 1,000 ODIs.
ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ
author img

By

Published : Feb 6, 2022, 11:18 AM IST

അഹമ്മദാബാദ്: രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ചരിത്രത്തിന്‍റെ പിച്ചിലേക്ക് ഇന്ത്യ ഇന്നിറങ്ങും. രോഹിത്തിന് കീഴിൽ കോഹ്ലി കളിക്കുന്ന ആദ്യ പരമ്പര കൂടിയാവുമിത്. അതിനൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനം 1000-ാം ഏകദിന മത്സരമാകും. ഇതുവരെ ഒരു രാജ്യവും 1000 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കീട്ടില്ല.

ഇതുവരെ കളിച്ച 999 ഏകദിനങ്ങളില്‍ നിന്ന് 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.54 ആണ് വിജയ ശരാശരി. ഇന്ത്യ 500-ാം ഏകദിന മത്സരം കളിച്ചത് 2002 ൽ ഇംഗ്ലണ്ടിനെതിരാണ്.

  • Many congratulations to #TeamIndia & @BCCI for this monumental milestone of 1000 ODIs!

    It’s been a wonderful journey all these years for players, fans & everyone associated with the game. pic.twitter.com/VqlsVlQOQy

    — Sachin Tendulkar (@sachin_rt) February 4, 2022 " class="align-text-top noRightClick twitterSection" data=" ">

അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആശംസയുമായി സച്ചിന്‍ ടെൻഡുല്‍ക്കര്‍ രംഗത്തെത്തി.

''ഇന്ത്യ 1000-ാം ഏകദിനം കളിക്കുക എന്നത് ഒരു വലിയ നാഴികക്കല്ലാണ്. 1974-ലാണ് ഇന്ത്യ ആദ്യ ഏകദിനം കളിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, നിലവിലെ താരങ്ങള്‍, പണ്ടത്തെയും ഇപ്പോഴത്തെയും ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ പ്രയത്‌നം കൊണ്ട് സാധ്യമായതാണ് ഇത്. ഈ നേട്ടം നമ്മള്‍ എല്ലാവരുടേതുമാണ്.

രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ അഭിമാനിക്കണം. ഇന്ത്യന്‍ ക്രിക്കറ്റ് കരുത്തില്‍ വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

ALSO READ:Under-19 world cup: ഇന്ത്യയ്ക്ക് അഞ്ചാം കൗമാര കിരീടം, ഫൈനലില്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.