ദുബായ്: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ടി 20 ടീം മികച്ചതാണെന്നും കിരീട നേട്ടത്തിനായി അല്‍പ്പം പക്വത മാത്രം പുലര്‍ത്തിയാല്‍ മതിയെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കിരീട നേട്ടത്തിനായി ഇന്ത്യയ്‌ക്ക് എന്താണ് വേണ്ടതെന്ന ചോദ്യത്തിനോടാണ് മുന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ പ്രതികരണം.
"ഒരു ടൂർണമെന്‍റിലേക്ക് കയറിയാൽ മാത്രം നിങ്ങൾ ചാമ്പ്യന്മാരാകില്ല, അതിനാൽ അവർ ഈ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്, അവർ പക്വത കാണിക്കണം" ഗാംഗുലി പറഞ്ഞു.
ടീമിലുള്ളത് റണ്‍സ് നേടാനും വിക്കറ്റെടുക്കാനും കഴിവുള്ള കളിക്കാരാണ്. ലോകകപ്പ് നേടത്തിനായി അവര്‍ മാനസികമായും തയ്യാറാവണം. നേരത്തേ തന്നെ കിരീടം ലക്ഷ്യമിടുന്നതിനു പകരം എല്ലാ മത്സരങ്ങളും ജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ് മത്സരങ്ങൾക്ക് ഒക്‌ടോബർ 17ന് തുടക്കമാരും. നവംബര്‍ 14 വരെ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 പോരാട്ടം ആരംഭിക്കുക. പാകിസ്ഥാനെതിരെ ഒക്ടോബർ 24നാണ് ഇന്ത്യയുടെ ആദ്യ മത്സരം.
also read: 'തലയ്ക്ക് നാല്‍പതിന്‍റെ കിരീടച്ചെറുപ്പം', ഐപിഎല്ലിലെ മഹേന്ദ്ര (ധോണി) ജാലം
ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.