കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു. ഞായറാഴ്‌ച പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ സംഘത്തിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനുവരി എട്ടിനാണ് (ശനിയാഴ്‌ച) ഇന്ത്യന്‍ സംഘം കേപ് ടൗണിലെത്തിയത്. ജനുവരി 11 മുതല്‍ 15 വരെയാണ് മൂന്നാം ടെസ്റ്റ് നടക്കുക.
-
We are here at the picturesque Cape Town ⛰️👌🏻#TeamIndia begin preparations for the 3rd Test #SAvIND pic.twitter.com/U8wm0e0zae
— BCCI (@BCCI) January 9, 2022 " class="align-text-top noRightClick twitterSection" data="
">We are here at the picturesque Cape Town ⛰️👌🏻#TeamIndia begin preparations for the 3rd Test #SAvIND pic.twitter.com/U8wm0e0zae
— BCCI (@BCCI) January 9, 2022We are here at the picturesque Cape Town ⛰️👌🏻#TeamIndia begin preparations for the 3rd Test #SAvIND pic.twitter.com/U8wm0e0zae
— BCCI (@BCCI) January 9, 2022
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു സംഘവും ഓരോ വിജയം പിടിച്ചിരുന്നു. സെഞ്ചുറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സിന് വിജയിച്ചപ്പോള്‍, വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചാണ് പ്രോട്ടീസ് ഒപ്പമെത്തിയത്.
-
It's GO time here in Cape Town 👏 👏#TeamIndia all set and prepping for the series decider 👍 👍#SAvIND pic.twitter.com/RgPSPkNdk1
— BCCI (@BCCI) January 9, 2022 " class="align-text-top noRightClick twitterSection" data="
">It's GO time here in Cape Town 👏 👏#TeamIndia all set and prepping for the series decider 👍 👍#SAvIND pic.twitter.com/RgPSPkNdk1
— BCCI (@BCCI) January 9, 2022It's GO time here in Cape Town 👏 👏#TeamIndia all set and prepping for the series decider 👍 👍#SAvIND pic.twitter.com/RgPSPkNdk1
— BCCI (@BCCI) January 9, 2022
ഇതോടെ പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരം കൂടിയാണിത്. മത്സരത്തില്‍ ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
വാണ്ടറേഴ്‌സില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി കേപ് ടൗണിലിറങ്ങുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സൂചന നല്‍കിയിട്ടുണ്ട്.
also read: ആഷസ്: നാലാം ടെസ്റ്റിലെ സമനില ഇംഗ്ലണ്ടിന്‍റെ മാനം രക്ഷിച്ചുവെന്ന് ജോ റൂട്ട്
ജോഹനാസ്‌ബര്‍ഗില്‍ ടോസിടുന്നതിന് അല്‍പം മുന്‍പാണ് പുറംവേദനയെ തുടര്‍ന്ന് വിരാട് കോലി ടീമില്‍ നിന്നും പുറത്തായത്. തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തിലാണ് ടീം കളിക്കാനിറങ്ങിയത്.
- — BCCI (@BCCI) January 9, 2022 " class="align-text-top noRightClick twitterSection" data="
— BCCI (@BCCI) January 9, 2022
">— BCCI (@BCCI) January 9, 2022
അതേസമയംതുടയ്‌ക്ക് പരിക്കേറ്റ പേസര്‍ മുഹമ്മദ് സിറാജിന് കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇഷാന്ത് ശർമ്മയോ, ഉമേഷ് യാദവോ ടീമില്‍ ഇടം കണ്ടെത്തിയേക്കും.