ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിനും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കും മുന്നോടിയായി ഇന്ത്യൻ പുരുഷ, വനിത ക്രിക്കറ്റ് ടീമുകള്‍ വ്യാഴാഴ്ച ലണ്ടനിൽ എത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഇരു സംഘങ്ങളും പരമ്പരയ്ക്കായി ഒന്നിച്ച് യാത്ര ചെയ്യുന്നത്. മുംബെെയില്‍ ക്വാറന്‍റൈനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടീം പുറപ്പെട്ടത്. യാത്ര തിരിക്കുന്നതിന് മുന്നേ വിമാനത്തിനരികില്‍ നിന്നെടുത്ത ചിത്രം കെഎല്‍ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ ബിസിസിഐയും ട്വീറ്റ് ചെയ്തിരുന്നു.
-
Touchdown pic.twitter.com/3GGt0yoIiJ
— K L Rahul (@klrahul11) June 3, 2021 " class="align-text-top noRightClick twitterSection" data="
">Touchdown pic.twitter.com/3GGt0yoIiJ
— K L Rahul (@klrahul11) June 3, 2021Touchdown pic.twitter.com/3GGt0yoIiJ
— K L Rahul (@klrahul11) June 3, 2021
also read: ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫെെനൽ മൂന്ന് മത്സരങ്ങളാക്കണം : രവി ശാസ്ത്രി
അതേസമം ഈ മാസം 18 മുതൽ 22 വരെയാണ് ന്യൂസിലാന്‍ഡിനെതിരെ പുരുഷ ടീം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കുക. സതാംപ്‌ടണിലാണ് മത്സരം. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ടീം കളിക്കും. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ വനികള്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ജൂണ്‍ 16 മുതല്‍ 20 വരെയാണ് ടെസ്റ്റ്. തുടര്‍ന്ന് ജൂണ്‍ 27 മുതല്‍ ജൂലെെ മൂന്ന് വരെ ഏകദിനങ്ങളും, ജൂലെെ ഒമ്പത് മുതല്‍ 15 വരെ ടി20 മത്സരങ്ങളും ഇന്ത്യന്‍ സംഘം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനമാണ് വനിത ടീമിനെ കാത്തിരിക്കുന്നത്.
-
Off we go ✈️#TeamIndia pic.twitter.com/4k7wOOVpdA
— BCCI (@BCCI) June 2, 2021 " class="align-text-top noRightClick twitterSection" data="
">Off we go ✈️#TeamIndia pic.twitter.com/4k7wOOVpdA
— BCCI (@BCCI) June 2, 2021Off we go ✈️#TeamIndia pic.twitter.com/4k7wOOVpdA
— BCCI (@BCCI) June 2, 2021