ETV Bharat / sports

'അത്തരം പിച്ചുകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പതറും'; എന്നാല്‍ ഉമ്രാനുണ്ടെങ്കില്‍ കളിമാറുമെന്ന് കമ്രാൻ അക്‌മൽ - ഉമ്രാന്‍ മാലിക് മികച്ച താരമെന്ന് കമ്രാൻ അക്‌മൽ

താനൊരു മാച്ച് വിന്നറാണെന്ന് ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന് അധികം വൈകാതെ തന്നെ തളിയിക്കാനാവുമെന്ന് പാക് വെറ്ററന്‍ താരം കമ്രാൻ അക്‌മൽ.

Kamran Akmal  Kamran Akmal on Umran Malik  Umran Malik  Indian cricket team  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഉമ്രാന്‍ മാലിക്  കമ്രാൻ അക്‌മൽ  ഉമ്രാന്‍ മാലിക് മികച്ച താരമെന്ന് കമ്രാൻ അക്‌മൽ  Kamran Akmal on indian bowlers
'അത്തരം പിച്ചുകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പതറും'; എന്നാല്‍ ഉമ്രാനുണ്ടെങ്കില്‍ കളിമാറുമെന്ന് കമ്രാൻ അക്‌മല്‍
author img

By

Published : Jan 23, 2023, 12:51 PM IST

കറാച്ചി: വേഗം കൊണ്ട് അതിശയിപ്പിക്കുമ്പോളും ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനില്‍ സ്ഥിരക്കാരനാവാന്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന് കഴിഞ്ഞിട്ടില്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു 23കാരനായ ഉമ്രാന്‍ മാലിക്കിന്‍റെ സ്ഥാനം. മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ശാര്‍ദുൽ താക്കൂറാണ് ടീമിലെത്തിയത്.

എന്നാല്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനില്‍ സ്ഥിരമായി അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ വെറ്ററൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്‌മൽ. ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളിൽ ഉമ്രാന്‍ മുതല്‍ക്കൂട്ടാവുമെന്നാണ് പാക് താരം പറയുന്നത്.

"ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് മുൻനിര ടീമുകൾക്കെതിരെ ഇന്ത്യയുടെ നിലവിലെ ബോളിങ് യൂണിറ്റ് പ്രയാസപ്പെട്ടേക്കാം. ഇവിടെയാണ് ഉമ്രാന്‍ മുതല്‍ക്കൂട്ടാവുക. പ്ലേയിങ്‌ ഇലവനിൽ താരത്തെ ഉൾപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്. അധികം വൈകാതെ തന്നെ താനൊരു മാച്ച് വിന്നറാണെന്ന് ഉമ്രാന് തളിയിക്കാനാവും." കമ്രാൻ അക്‌മൽ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോൾ ഇന്ത്യയുടെ ബോളിങ് നിര കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും പാക് താരം അഭിപ്രായപ്പെട്ടു.

കിവികളെ വെള്ളപൂശണം: ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ശ്രമിക്കണമെന്നും കമ്രാന്‍ അക്‌മല്‍ കൂട്ടിച്ചേര്‍ത്തു. "ന്യൂസിലൻഡിനെ വൈറ്റ്‌വാഷ് ചെയ്യാൻ ഇന്ത്യ നോക്കണം. കളിക്കാര്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം ഏറെ ഉയര്‍ന്നതാണ്.

പ്രതിരോധിക്കുമ്പോഴും പിന്തുടരുമ്പോളും ഇന്ത്യയ്‌ക്ക് ജയിക്കാന്‍ കഴിയുന്നുവെന്നത് ഏറെ പ്രധാനമാണ്. ചേസ് ചെയ്യുന്നതിന് മുന്‍ഗണന നല്‍കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ലോകകപ്പിനായി മികച്ച തയ്യാറെടുപ്പ് തന്നെയാവും ഇന്ത്യ ആഗ്രഹിക്കുന്നത്." കമ്രാന്‍ വ്യക്തമാക്കി.

ഇന്‍ഡോറില്‍ നാളെയാണ് (24.01.23) ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം നടക്കുക. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന് ജയിച്ച ഇന്ത്യ റായ്‌പൂരിലെ രണ്ടാം മത്സരം എട്ട് വിക്കറ്റിന് സ്വന്തമാക്കിയാണ് പരമ്പര പിടിച്ചത്.

ഇന്‍ഡോറിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് പരമ്പര തൂത്തുവാരാന്‍ കഴിയും. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യയ്‌ക്ക് സാധിക്കും.

ALSO READ: IND VS NZ: റായ്‌പൂരില്‍ രോഹിത്തിന് പിഴച്ചത് അവിടെ മാത്രം; ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.