ETV Bharat / sports

സ്വാതന്ത്ര്യദിനം ഹരാരെയില്‍ ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം - ഇന്ത്യന്‍ ടീം

നിലവില്‍ സിംബാബ്‌വെയിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നത്

Indian cricket team  Independence day  Aazadi ka amrit mahotsav  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  സിംബാവെ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ടീം  സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം ഹരാരെയില്‍ ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം
author img

By

Published : Aug 15, 2022, 10:26 PM IST

ഹരാരെ : സിംബാബ്‌വെയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സിംബാബ്‌വെ പര്യടനത്തിനായെത്തിയ ഇന്ത്യന്‍ ടീം ഹരാരെയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മുഴുവന്‍ ടീം അംഗങ്ങളും ഉള്‍പ്പെട്ട ചിത്രം ബിസിസിഐ പുറത്തുവിട്ടു.

ഏകദിന പരമ്പരയ്‌ക്കായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സംഘം സിംബാബ്‌വെയിലെത്തിയത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്‌റ്റ് 18-ന് നടക്കും. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

Also read: ഒത്തുചേർന്ന് രാജ്യത്തെ അഭിവാദ്യം ചെയ്യാം, സ്വാതന്ത്ര്യ ദിനാശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

നേരത്തെ ശിഖര്‍ ധവാനെയാണ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ നായകനായി പരിഗണിച്ചിരുന്നത്. രോഹിത് ശർമ, വിരാട് കോലി ഉൾപ്പടെയുള്ള സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഏഷ്യ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് സിംബാബ്‌വെ പര്യടനത്തില്‍ ലക്ഷ്‌മണിന് ചുമതല നല്‍കിയെതന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ ജയ്‌ ഷാ വ്യക്തമാക്കിയിരുന്നു. മലയാളി താരം സഞ്‌ജു സാംസണും പരമ്പരയുടെ ഭാഗമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.