ഡബ്ലിൻ : അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ബോളിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. യുവ പേസർ ഉമ്രാൻ മാലിക് ഇന്നത്തെ മത്സരത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും.
രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ അയർലൻഡിലെത്തിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് സീനിയര്‍ ടീമിനൊപ്പമായതിനാൽ നാഷണല്‍ അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‌മണിനാണ് താത്കാലിക ചുമതല.
-
A look at our Playing XI for the first T20I against Ireland.#TeamIndia #IREvIND pic.twitter.com/J2Ep1MtQ35
— BCCI (@BCCI) June 26, 2022 " class="align-text-top noRightClick twitterSection" data="
">A look at our Playing XI for the first T20I against Ireland.#TeamIndia #IREvIND pic.twitter.com/J2Ep1MtQ35
— BCCI (@BCCI) June 26, 2022A look at our Playing XI for the first T20I against Ireland.#TeamIndia #IREvIND pic.twitter.com/J2Ep1MtQ35
— BCCI (@BCCI) June 26, 2022
പ്ലേയിങ് ഇലവൻ
ഇന്ത്യ : ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, യൂസ്‌വേന്ദ്ര ചാഹല്‍.
അയര്‍ലന്‍ഡ് : പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാള്‍ബിര്‍ണി, ഗരേത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ക്വേര്‍ട്ടിസ് കാംഫെര്‍, ആന്‍ഡി മാക്‌ബ്രൈന്‍, ജോര്‍ജ് ഡോക്കറെല്‍, മാര്‍ക്ക് അഡെയ്ന്‍, ബാരി മാക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍.