ബ്രിസ്റ്റോള്‍ : ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് 202 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 108 പന്തില്‍ 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ പ്രകടനമാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.
-
Innings Break: Mithali Raj top scores with 72 off 108 balls as #TeamIndia make 201-8 from the allotted 50 overs after being put into bat first. https://t.co/BrqKQ4NVDk #ENGvIND pic.twitter.com/xNu99Z28UQ
— BCCI Women (@BCCIWomen) June 27, 2021 " class="align-text-top noRightClick twitterSection" data="
">Innings Break: Mithali Raj top scores with 72 off 108 balls as #TeamIndia make 201-8 from the allotted 50 overs after being put into bat first. https://t.co/BrqKQ4NVDk #ENGvIND pic.twitter.com/xNu99Z28UQ
— BCCI Women (@BCCIWomen) June 27, 2021Innings Break: Mithali Raj top scores with 72 off 108 balls as #TeamIndia make 201-8 from the allotted 50 overs after being put into bat first. https://t.co/BrqKQ4NVDk #ENGvIND pic.twitter.com/xNu99Z28UQ
— BCCI Women (@BCCIWomen) June 27, 2021
പൂനം റാവത്ത് 61 പന്തില്‍ 32 റണ്‍സും, ദീപ്തി ശര്‍മ 46 പന്തില്‍ 30 റണ്‍സുമെടുത്ത് പുറത്തായി. സ്മൃതി മന്ദാന(10) ഷഫാലി വര്‍മ (15), പൂജ വസ്‌ത്രാകർ(15), ഹര്‍മന്‍പ്രീത് കൗര്‍ (1), താനിയ ഭാട്ടിയ (7), ശിഖ പാണ്ഡേ (3*), ജുലൻ ഗോസ്വാമി (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
also read: 'ബുംറയെ ടീമിലെടുത്തത് പ്രശസ്തി നോക്കി'; തുറന്നടിച്ച് മുന്‍ സെലക്ടര്‍
ഇംഗ്ലണ്ടിനായി സോഫി എക്സ്ലെസ്റ്റൺ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അനിയ ഷുബോസ്ലെ എട്ട് ഒവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും കാതറിൻ ബ്രന്‍റ് 10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി. കേറ്റ് ക്രോസ് ഏഴ് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.