മുംബൈ : ഓസ്‌ട്രേലിയക്കെതിരായ വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ടീം ഇന്ത്യ (India W vs Australia W). വാങ്കഡെ സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത് (India W vs Australia W One Off Test Result). 75 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 18.4 ഓവറിൽ ജയം സ്വന്തമാക്കുകയായിരുന്നു.
38 റണ്‍സ് നേടിയ സ്‌മൃതി മന്ദാനയാണ് (Smriti Mandana) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ നേടുന്ന ആദ്യത്തെ വിജയമാണിത് (India Women's Team First Win Against Australia In Test Cricket).
-
𝙃𝙄𝙎𝙏𝙊𝙍𝙔 𝙄𝙉 𝙈𝙐𝙈𝘽𝘼𝙄! 🙌#TeamIndia women register their first win against Australia in Test Cricket 👏👏
— BCCI Women (@BCCIWomen) December 24, 2023 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/R1GKeuRa69
">𝙃𝙄𝙎𝙏𝙊𝙍𝙔 𝙄𝙉 𝙈𝙐𝙈𝘽𝘼𝙄! 🙌#TeamIndia women register their first win against Australia in Test Cricket 👏👏
— BCCI Women (@BCCIWomen) December 24, 2023
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/R1GKeuRa69𝙃𝙄𝙎𝙏𝙊𝙍𝙔 𝙄𝙉 𝙈𝙐𝙈𝘽𝘼𝙄! 🙌#TeamIndia women register their first win against Australia in Test Cricket 👏👏
— BCCI Women (@BCCIWomen) December 24, 2023
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/R1GKeuRa69
മത്സരത്തിന്‍റെ നാലാം ദിനമായിരുന്നു ഇന്ന്. 233-5 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. സ്കോര്‍ ബോര്‍ഡിലേക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ഓസീസിന് ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്‌ടമായി. നാല് വിക്കറ്റെടുത്ത സ്നേഹ റാണയുടെയും (Sneha Rana) രണ്ട് വിക്കറ്റുകള്‍ വീതം നേടിയ രാജേശ്വരി ഗെയ്‌ക്‌വാദ് (Rajeswari Gaykwad) ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) എന്നിവരുടെ ബൗളിങ് പ്രകടനമാണ് പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.
-
Vice-Captain Smriti Mandhana hit the winning runs as #TeamIndia register a 8⃣-wicket win over Australia in Mumbai 👏👏
— BCCI Women (@BCCIWomen) December 24, 2023 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/FiJorgZUMs
">Vice-Captain Smriti Mandhana hit the winning runs as #TeamIndia register a 8⃣-wicket win over Australia in Mumbai 👏👏
— BCCI Women (@BCCIWomen) December 24, 2023
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/FiJorgZUMsVice-Captain Smriti Mandhana hit the winning runs as #TeamIndia register a 8⃣-wicket win over Australia in Mumbai 👏👏
— BCCI Women (@BCCIWomen) December 24, 2023
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/FiJorgZUMs
75 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകളെ രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ വിറപ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ആദ്യ ഓവറിലെ നാലാം പന്തില്‍ ഷഫാലി വര്‍മയെ അലീസയുടെ കൈകളില്‍ എത്തിച്ച് കിം ഗാര്‍ത്ത് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. നാല് പന്തില്‍ നാല് റണ്‍സായിരുന്നു ഷഫാലിയുടെ സമ്പാദ്യം.
-
A Test match victory to remember 😃👌
— BCCI Women (@BCCIWomen) December 24, 2023 " class="align-text-top noRightClick twitterSection" data="
Captain @ImHarmanpreet lifts the Trophy 🏆 after a fantastic win in Mumbai 👏👏#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/KTMPos6mpI
">A Test match victory to remember 😃👌
— BCCI Women (@BCCIWomen) December 24, 2023
Captain @ImHarmanpreet lifts the Trophy 🏆 after a fantastic win in Mumbai 👏👏#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/KTMPos6mpIA Test match victory to remember 😃👌
— BCCI Women (@BCCIWomen) December 24, 2023
Captain @ImHarmanpreet lifts the Trophy 🏆 after a fantastic win in Mumbai 👏👏#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/KTMPos6mpI
പിന്നാലെയെത്തിയ റിച്ചാ ഘോഷ് സ്‌മൃതി മന്ദാനയ്‌ക്ക് വേണ്ട പിന്തുണ നല്‍കി. അങ്ങനെ ഇരുവരും രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ തന്നെ ഇന്ത്യ വിജയം ഉറപ്പാക്കി.
32 പന്തില്‍ 13 റണ്‍സ് നേടിയ റിച്ചയെ 16-ാം ഓവറില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു. പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് സ്‌മൃതി ഇന്ത്യയെ ചരിത്ര ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
-
𝙒𝙄𝙉𝙉𝙀𝙍𝙎! 🏆#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/BhE0fNDSIb
— BCCI Women (@BCCIWomen) December 24, 2023 " class="align-text-top noRightClick twitterSection" data="
">𝙒𝙄𝙉𝙉𝙀𝙍𝙎! 🏆#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/BhE0fNDSIb
— BCCI Women (@BCCIWomen) December 24, 2023𝙒𝙄𝙉𝙉𝙀𝙍𝙎! 🏆#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/BhE0fNDSIb
— BCCI Women (@BCCIWomen) December 24, 2023
നേരത്തെ ടോസ് നേടി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 406 റണ്‍സ് അടിച്ചുകൂട്ടി. സ്‌മൃതി മന്ദാന (74), റിച്ചാ ഘോഷ് (52), ജെമീമ റോഡ്രിഗസ് (73), ദീപ്‌തി ശര്‍മ (78) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ ലീഡ് സമ്മാനിച്ചത്.
Also Read : ETV Bharat exclusive | അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ സൂര്യയില്ല; ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി