മാഞ്ചസ്റ്റർ: ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്ററില്‍ ടോസ് നഷ്‌ടമായി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം 42.1 ഓവറില്‍ അഞ്ച് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
-
🌟 "He's a SUPERSTAR in the making, he really is!" 🌟
— Sky Sports Cricket (@SkyCricket) July 17, 2022 " class="align-text-top noRightClick twitterSection" data="
What a way to finish it off! Unreal from Rishabh Pant 🙌
India beat England by five wickets to win the ODI series 2-1! 🇮🇳 pic.twitter.com/G9NQJE4DXM
">🌟 "He's a SUPERSTAR in the making, he really is!" 🌟
— Sky Sports Cricket (@SkyCricket) July 17, 2022
What a way to finish it off! Unreal from Rishabh Pant 🙌
India beat England by five wickets to win the ODI series 2-1! 🇮🇳 pic.twitter.com/G9NQJE4DXM🌟 "He's a SUPERSTAR in the making, he really is!" 🌟
— Sky Sports Cricket (@SkyCricket) July 17, 2022
What a way to finish it off! Unreal from Rishabh Pant 🙌
India beat England by five wickets to win the ODI series 2-1! 🇮🇳 pic.twitter.com/G9NQJE4DXM
ഇന്ത്യയ്ക്ക് വേണ്ടി 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടക്കം 125 റൺസ് നേടി പുറത്താകാതെ നിന്ന റിഷഭ് പന്താണ് കളിയിലെ കേമൻ. പന്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് മാഞ്ചസ്റ്ററില്‍ പിറന്നത്. മുൻനിര ബാറ്റർമാരായ രോഹിത് ശർമ ( 17), ശിഖർ ധവാൻ ( 1), വിരാട് കോലി ( 17), സൂര്യകുമാർ യാദവ് (16) എന്നിവർ വളരെ വേഗം മടങ്ങിയപ്പോൾ അർധസെഞ്ച്വറി നേടി പുറത്തായ ഹാർദിക് പാണ്ഡ്യെയെ (71) കൂട്ടുപിടിച്ചാണ് പന്ത് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്.
-
"A special knock from a special player" 🙌🔥
— Sky Sports Cricket (@SkyCricket) July 17, 2022 " class="align-text-top noRightClick twitterSection" data="
Maiden ODI 💯! Rishabh Pant, take a bow 🤩#ENGvIND pic.twitter.com/gI0QCWUdQl
">"A special knock from a special player" 🙌🔥
— Sky Sports Cricket (@SkyCricket) July 17, 2022
Maiden ODI 💯! Rishabh Pant, take a bow 🤩#ENGvIND pic.twitter.com/gI0QCWUdQl"A special knock from a special player" 🙌🔥
— Sky Sports Cricket (@SkyCricket) July 17, 2022
Maiden ODI 💯! Rishabh Pant, take a bow 🤩#ENGvIND pic.twitter.com/gI0QCWUdQl
പാണ്ഡ്യ മടങ്ങിയപ്പോൾ ഏഴ് റൺസുമായി പുറത്താകാതെ നിന്ന രവി ജഡേജ പന്തിന് കൂട്ടായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടും ജയിച്ചിരുന്നു. അതോടെ മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാം മത്സരം നിർണായകമായിരുന്നു. ഇതോടെ ഏകദിന പരമ്പര ഇന്ത്യ (2-1)ന് സ്വന്തമാക്കി.
-
India win the series 2-1 🎉
— ICC (@ICC) July 17, 2022 " class="align-text-top noRightClick twitterSection" data="
Rishabh Pant scores a magnificent century, as the visitors win by five wickets in Manchester! #ENGvIND | Scorecard: https://t.co/xeNEqD0OeX pic.twitter.com/aTfjAiu7wV
">India win the series 2-1 🎉
— ICC (@ICC) July 17, 2022
Rishabh Pant scores a magnificent century, as the visitors win by five wickets in Manchester! #ENGvIND | Scorecard: https://t.co/xeNEqD0OeX pic.twitter.com/aTfjAiu7wVIndia win the series 2-1 🎉
— ICC (@ICC) July 17, 2022
Rishabh Pant scores a magnificent century, as the visitors win by five wickets in Manchester! #ENGvIND | Scorecard: https://t.co/xeNEqD0OeX pic.twitter.com/aTfjAiu7wV
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തകര്‍ച്ചയോടെ തുടങ്ങിയ ആതിഥേയരെ ക്യാപ്‌ടന്‍ ജോസ് ബട്‌ലറിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. 80 പന്തില്‍ 60 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.
-
India win the series 2-1 🎉
— ICC (@ICC) July 17, 2022 " class="align-text-top noRightClick twitterSection" data="
Rishabh Pant scores a magnificent century, as the visitors win by five wickets in Manchester! #ENGvIND | Scorecard: https://t.co/xeNEqD0OeX pic.twitter.com/aTfjAiu7wV
">India win the series 2-1 🎉
— ICC (@ICC) July 17, 2022
Rishabh Pant scores a magnificent century, as the visitors win by five wickets in Manchester! #ENGvIND | Scorecard: https://t.co/xeNEqD0OeX pic.twitter.com/aTfjAiu7wVIndia win the series 2-1 🎉
— ICC (@ICC) July 17, 2022
Rishabh Pant scores a magnificent century, as the visitors win by five wickets in Manchester! #ENGvIND | Scorecard: https://t.co/xeNEqD0OeX pic.twitter.com/aTfjAiu7wV
നാല് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും, മൂന്ന് വിക്കറ്റ് നേടി യുസ്‌വേന്ദ്ര ചഹാലും ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ കൈകളിലായിരുന്നു മത്സരത്തിന്‍റെ നിയന്ത്രണം. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.
അക്കൗണ്ട് തുറക്കും മുന്‍പ് ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരെയാണ് സിറാജ് മടക്കിയയച്ചത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന ജേസണ്‍ റോയ്-ബെൻ സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയിലേക്ക് പോകാതെ രക്ഷിച്ചത്. 31 പന്തില്‍ 41 റണ്‍സ് നേടിയ ജേസണ്‍ റോയിയെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.
മികച്ച ബാറ്റിങ് തുടക്കം ലഭിച്ച സ്‌റ്റോക്സിനെ സ്വന്തം പന്തില്‍ പിടികൂടി പുറത്താക്കിയതും പാണ്ഡ്യ ആയിരുന്നു. പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി, ലിയാം ലിവിംഗ്‌സറ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അലിയെ മടക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ലിവിങ്‌സ്‌റ്റണേയും പാണ്ഡ്യ പവലിയനിലെത്തിച്ചു.
അതേ ഓവറില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ ജോസ് ബട്‌ലറെയും മടക്കി. 32 റണ്‍സ് നേടിയ ക്രെയ്‌ഗ് ഓവര്‍ടോണും, 18 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് വില്ലിയുമാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്‌ക്ക് പകരം പ്ലേയിങ് ഇലവനിലെത്തിയ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.