വെല്ലിങ്‌ടണ്‍: ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ക്രിക്കറ്റില്‍ നിന്നും പുര്‍ണമായി ഇടവേളയെടുക്കണമെന്ന് ന്യൂസിലൻഡ് മുന്‍ ഓൾറൗണ്ടർ സ്‌കോട്ട് സ്‌റ്റൈറിസ്. നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ നിന്നും കോലി വിട്ട് നില്‍ക്കണമെന്നാണ് സ്‌റ്റൈറിസ് പറയുന്നത്. സിംബാബ്‌വെയിൽ കോലിക്ക് സെഞ്ച്വറി നേടാനായാലും കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നും സ്‌റ്റൈറിസ് പറഞ്ഞു.
കോലി ഇത്തരത്തിലൊരു ഇടവേളയെടുത്ത് തിരിച്ചുവരവ് നടത്തുന്നതിനോട് വിയോജിപ്പാണ്. കോലിക്ക് പെട്ടെന്ന് ഫോമിലേക്ക് എത്താനാവുമെന്ന് തോന്നുന്നില്ല. ലോകകപ്പ് മുന്നില്‍ കണ്ട് കോലിയെ ഫോമിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് വേണ്ടതെന്നും സ്‌റ്റൈറിസ് പറഞ്ഞു.
സിംബാബ്‌വെയിൽ ചിലപ്പോള്‍ ഒരു സാധാരണ സെഞ്ച്വറി നേടാന്‍ കോലിക്ക് കഴിഞ്ഞേക്കാം. അത് ആത്മവിശ്വാസം നേടിക്കൊടുക്കുകയും ചെയ്‌തേക്കാം. എന്നാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിച്ചേക്കില്ല. കോലി ഇപ്പോഴും ഇന്ത്യയ്‌ക്ക് നിര്‍ണായകമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്‌റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏഷ്യ കപ്പിന് മുമ്പ് കോലിക്ക് ഫോം തെളിയിക്കാനുള്ള അവസരമായാണ് സിംബാബ്‌വെ പര്യടം കണക്കാക്കുന്നത്. തന്‍റെ 13 വര്‍ഷത്തോളം നീണ്ട കരിയറിലെ ഏറ്റവും മോശം ഫോമിലാണ് നിലവില്‍ കോലിയുള്ളത്. ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന താരം അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്.
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലെ ആറ് ഇന്നിങ്‌സുകളില്‍ വെറും 76 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതോടെ നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുരോഗമിക്കുന്ന ഏകദിന ടി20 പരമ്പരയില്‍ നിന്നും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.
also read: '' 20 മിനിട്ട് തരൂ, കോലിയെ വീണ്ടും ഫോമിലാക്കാം''; സഹായ വാഗ്‌ദാനവുമായി മുൻ സൂപ്പർതാരം