പോർട്ട് ഓഫ് സ്‌പെയിൻ : ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാർ (Mukesh Kumar) ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോൾ വിൻഡീസ് ടീമില്‍ കിർക് മക്കെൻസിക്കും അരങ്ങേറ്റ ടെസ്റ്റാണിത്. ശാർദുല്‍ താക്കൂറിന് പരിക്കേറ്റതിനെ തുടർന്നാണ് മുകേഷ് കുമാറിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്. റെയ്‌മൺ റെയ്‌ഫറിന് പകരമാണ് മക്കെൻസി വിൻഡീസ് ടീമില്‍ ഇടം പിടിച്ചത്.
ബിഹാറില്‍ ജനിച്ച മുകേഷ് കുമാർ രഞ്ജി ട്രോഫിയില്‍ ബംഗാളിന്‍റെ താരമാണ്. തുടർച്ചയായ സീസണുകളില്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുപത്തിയൊൻപതുകാരനായ മുകേഷിന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുങ്ങിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമാണ് വലം കയ്യൻ ഫാസ്റ്റ് മീഡിയം പേസറായ മുകേഷ്.
-
Congratulations to Mukesh Kumar, who is all set to make his Test debut for #TeamIndia 🇮🇳🇮🇳 pic.twitter.com/oSPbbVu2Rh
— BCCI (@BCCI) July 20, 2023 " class="align-text-top noRightClick twitterSection" data="
">Congratulations to Mukesh Kumar, who is all set to make his Test debut for #TeamIndia 🇮🇳🇮🇳 pic.twitter.com/oSPbbVu2Rh
— BCCI (@BCCI) July 20, 2023Congratulations to Mukesh Kumar, who is all set to make his Test debut for #TeamIndia 🇮🇳🇮🇳 pic.twitter.com/oSPbbVu2Rh
— BCCI (@BCCI) July 20, 2023
കഴിഞ്ഞ മത്സരത്തില്‍ ഫിറ്റ്നസ് ബുദ്ധിമുട്ട് നേരിട്ട റഹ്‌കീം കോൺവാളിന് പകരം ഫാസ്റ്റ് ബൗളർ ഷാനൻ ഗബ്രിയേലിന് വിൻഡീസ് അവസരം നല്‍കിയിട്ടുണ്ട്. സ്‌പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് പോർട്ട് ഓഫ് സ്പെയിനിലേതെന്നാണ് ആദ്യ റിപ്പോർട്ട്. മത്സരത്തിന് മഴ ഭീഷണിയുള്ളതായും റിപ്പോർട്ടുകളുണ്ട്.
തൂത്തുവാരാൻ ഇന്ത്യ : ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് 100-ാം മത്സരത്തിന് കൂടിയാണ് പോർട്ട് ഓഫ് സ്‌പെയിനിലെ ക്യൂൻസ് പാർക്ക് ഓവൽ സാക്ഷ്യം വഹിക്കുക. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം അനായാസം വിജയിച്ച ഇന്ത്യ ഇന്നത്തെ മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടാണ് മൈതാനത്ത് ഇറങ്ങുന്നത്. മറുവശത്ത് അവസാന മത്സരം വിജയിച്ച് പരമ്പര സമനിലയാക്കുകയാണ് വെസ്റ്റ് ഇൻഡീസിന്‍റെ ലക്ഷ്യം.
ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസം ഉള്ളതിനാൽ തന്നെ ആശങ്കയേതുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ആദ്യ മത്സരത്തിൽ സെഞ്ച്വറി കുറച്ച ഇരുവരും രണ്ടാം മത്സരത്തിലും അത് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
500-ാം മത്സരത്തിന് കോലി : നാലാം നമ്പറിൽ തന്‍റെ 500-ാം അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങുന്ന വിരാട് കോലിയും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയ താരം 500-ാം മത്സരം സെഞ്ച്വറിയോടെ ആഘോഷമാക്കുമെന്നാണ് പ്രതീക്ഷ. ശുഭ്‌മാൻ ഗിൽ, അജിങ്ക്യ രഹാനെ എന്നിവർ മികവിലേക്ക് ഉയർന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
ബൗളിങ്ങ് നിരയിൽ ഇന്ത്യക്ക് ആശങ്കകൾ ഏതുമില്ല. സ്‌പിന്നിന് അനുകൂലമായ പിച്ചിൽ രവിചന്ദ്രൻ അശ്വൻ, രവീന്ദ്ര ജഡേജ എന്നിവർ വിൻഡീസ് ബാറ്റർമാർക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. അരങ്ങേറ്റ മത്സരത്തിൽ പേസർ മുകേഷ് കുമാറും തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
-
West Indies have won the toss and elect to bowl first in the 2nd Test against #TeamIndia
— BCCI (@BCCI) July 20, 2023 " class="align-text-top noRightClick twitterSection" data="
A look at our Playing XI for the game.
Live - https://t.co/d6oETzpeRx… #WIvIND pic.twitter.com/A0gDIXPo6z
">West Indies have won the toss and elect to bowl first in the 2nd Test against #TeamIndia
— BCCI (@BCCI) July 20, 2023
A look at our Playing XI for the game.
Live - https://t.co/d6oETzpeRx… #WIvIND pic.twitter.com/A0gDIXPo6zWest Indies have won the toss and elect to bowl first in the 2nd Test against #TeamIndia
— BCCI (@BCCI) July 20, 2023
A look at our Playing XI for the game.
Live - https://t.co/d6oETzpeRx… #WIvIND pic.twitter.com/A0gDIXPo6z
പ്ലെയിങ് ഇലവൻ
ഇന്ത്യ : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (ഡബ്ല്യു), രവിചന്ദ്രൻ അശ്വിൻ, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇൻഡീസ് : ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റന്‍), തഗെനരൈന്‍ ചന്ദർപോൾ, കിർക് മക്കെൻസി, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, അലിക്ക് അത്നാസെ, ജോഷ്വ ഡ സിൽവ (ഡബ്ല്യു), ജേസൺ ഹോൾഡർ, റഹ്‌കീം കോൺവാൾ, അൽസാരി ജോസഫ്, കെമർ റോച്ച്, ജോമൽ വാരികൻ.