ETV Bharat / sports

IND vs WI | വിന്‍ഡീസിനെതിരെയും സീനിയേഴ്‌സ് ; രോഹിത്തിന് വിശ്രമമില്ല, സര്‍ഫറാസിന് വിളിയെത്തും, കളിക്കാനായേക്കില്ല

author img

By

Published : Jun 20, 2023, 7:19 PM IST

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡിലേക്ക് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ച് കൂട്ടിയ മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന് വിളിയെത്തുമെന്ന് റിപ്പോര്‍ട്ട്. ചേതേശ്വര്‍ പുജാര ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതോടെ താരത്തിന് കളിക്കാന്‍ കഴിഞ്ഞേക്കില്ല.

Rohit Sharma  Rohit Sharma news  Rohit Sharma to lead india on West Indies tour  virat kohli  sarfaraz khan  cheteshwar pujara  India vs West Indies  രോഹിത് ശര്‍മ  വിരാട് കോലി  സര്‍ഫറാസ് ഖാന്‍  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ചേതേശ്വര്‍ പുജാര
വിന്‍ഡീസിനെതിരയും സീനിയേഴ്‌സ്

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് എതിരാളി ഇനി വെസ്റ്റ് ഇന്‍ഡീസാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ രോഹിത് ശർമയും വിരാട് കോലിയും കളിച്ചേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയ ചേതേശ്വര്‍ പുജാരയും ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും.

സര്‍ഫറാസിന് വിളിയെത്തും, കളിക്കാനായേക്കില്ല : ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടിയ മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാനും മീഡിയം പേസര്‍ മുകേഷ്‌ കുമാറിനും ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പുജാര ടീമിലുള്ളതോടെ സര്‍ഫറാസ് ഖാന് പ്ലേയിങ്‌ ഇലവന് പുറത്തിരിക്കേണ്ടി വന്നേക്കാം. കെഎസ്‌ ഭരത്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാൻ കിഷന് ടെസ്റ്റ് അരങ്ങേറ്റത്തിനും സാധ്യതയുണ്ട്. യശസ്വി ജയ്സ്വാളിനെ ടെസ്റ്റ് ടീമിൽ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

രോഹിത് ഫിറ്റ്: മോശം ഫോമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം രോഹിത്തിന് ആവശ്യമായ വിശ്രമം ലഭിച്ച് കഴിഞ്ഞതായി ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പ്രതികരിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മാത്രങ്ങള്‍ മാത്രം ശേഷിക്കെ തന്‍റെ ഫോം തിരിച്ച് പിടിക്കാന്‍ രോഹിത്തിനുള്ള മികച്ച അവസരമാണിതെന്നാണ് ബിസിസിഐ കരുതുന്നത്.

"രോഹിത് ശർമ ഫിറ്റാണാ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം താരത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചുകഴിഞ്ഞു. ഇക്കാരണത്താല്‍ തന്നെ ജോലി ഭാരത്തിന്‍റെ പ്രശ്നമില്ല. വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കും" - ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ലണ്ടനില്‍ അവധി ആഘോഷത്തിലാണ് രോഹിത്തും കോലിയും. അടുത്ത ആഴ്‌ചയാവും വിന്‍ഡീസ് പര്യടനത്തിലെ ടീം തെരഞ്ഞെടുപ്പിനായി സെലക്ഷന്‍ കമ്മിറ്റി ചേരുക. ടെസ്റ്റ്, ഏകദിന പരമ്പരയില്‍ രോഹിത് ശർമ ടീമിനെ നയിക്കുമ്പോള്‍ ടി20 പരമ്പരയില്‍ രോഹിത്തിനൊപ്പം വിരാട് കോലിക്കും വിശ്രമം അനുവദിക്കും. ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയാവും ടീമിനെ നയിക്കുക. ഏഷ്യ കപ്പിനും ലോകകപ്പിനും മുന്നോടിയായി ജോലി ഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ശുഭ്‌മാൻ ഗില്ലും ടി20 കളിൽ കളിക്കാൻ സാധ്യതയില്ല.

ALSO READ: MS Dhoni | ധോണിയെ ക്യാപ്റ്റനാക്കിയതിന് കാരണങ്ങളുണ്ട്; വെളിപ്പെടുത്തി മുന്‍ സെലക്‌ടര്‍

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ-വിന്‍ഡീസ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂലൈ 12- ന് റോസോവിലെ വിൻഡ്‌സർ പാർക്കിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് 20 മുതല്‍ ക്യൂന്‍സ് പാര്‍ക്കിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക. പരമ്പരയ്‌ക്കായി ജൂലൈ ആദ്യവാരം ഇന്ത്യന്‍ ടീം വെസ്റ്റ്‌ ഇന്‍ഡീസിലേക്ക് പുറപ്പെടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.