ETV Bharat / sports

ആവേശം അവസാന ഓവർ വരെ, ക്ലൈമാക്‌സില്‍ രണ്ടാം ടി20യും പരമ്പരയും ഇന്ത്യയ്ക്ക്

വിൻഡീസിന് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് നാടകീയ ജയം സമ്മാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

s
s
author img

By

Published : Feb 18, 2022, 11:01 PM IST

കൊല്‍ക്കൊത്ത: നിക്കോളാസ് പുരാനും റോവ്‌മാൻ പവലും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനം വിജയം കണ്ടില്ല. അവസാന ഓവറില്‍ വമ്പൻ അടികളുമായി റോവ്‌മാൻ പവല്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ മനസാന്നിധ്യം വിൻഡീസിന് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് നാടകീയ ജയം സമ്മാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റൺസ് നേടിയപ്പോൾ വിൻഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ..

കൊല്‍ക്കത്ത ഈഡൻഗാർഡൻസില്‍ ഇന്ന് ഇന്ത്യൻ ആരാധകർ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. ഫോം നഷ്‌ടമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലി അർധസെഞ്ച്വറിയുമായി കളം നിറഞ്ഞതാണ് ടീമിനും ആരാധകർക്കും ആശ്വാസമായത്. വിരാട് കോലിയുടേയും റിഷഭ് പന്തിന്‍റേയും അർധ സെഞ്ച്വറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 186 റൺസെടുത്തത്.

Also Read: അർധസെഞ്ച്വറിയുമായി കോലി, തകർത്തടിച്ച് പന്ത്: വിൻഡീസിന് ജയിക്കാൻ 187 റൺസ്

ഓപ്പണർ ഇഷാൻ കിഷനെ (2) ആദ്യം നഷ്ടമായ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. 19 റൺസുമായി നായകൻ രോഹിത് ശർമയും എട്ട് റൺസുമായി സൂര്യകുമാർ യാദവും മടങ്ങിയപ്പോൾ ഇന്ത്യ ശരിക്കും പരുങ്ങലിലായി. പിന്നീട് എത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് കോലി സ്‌കോർ ബോർഡ് ചലിപ്പിച്ചു. 41 പന്തില്‍ 52 റൺസെടുത്ത് കോലി മടങ്ങിയപ്പോൾ റിഷഭ് പന്ത് വെങ്കിടേഷ് അയ്യരെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ അടിച്ചു തകർത്തു.

പന്ത് 28 പന്തില്‍ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്നു. 18 പന്തില്‍ 33 റൺസുമായി അയ്യർ പുറത്തായി. ഹർഷല്‍ പട്ടേല്‍ ഒരു റൺസുമായി പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി റോസ്‌റ്റൺ ചേസ് നാല് ഓവറില്‍ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷെല്‍ഡൻ കോട്രല്‍, റൊമാരിയോ ഷെപ്പേഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

രണ്ടാമത് ബാറ്റ് ചെയ്ത വിൻഡീസ് കരുതലോടെയാണ് കളി തുടങ്ങിയത്. ഇന്ത്യൻ ബൗളർമാർ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോൾ ഓപ്പണർമാരായ ബ്രൻഡൻ കിങിനും കെയ്‌ല്‍ മെയേഴ്‌സും നേരത്തെ മടങ്ങി. പിന്നീട് എത്തിയ നിക്കോളാസ് പുരാനാണ് വിൻഡീസ് ബാറ്റിങ് നിരയ്ക്ക് കരുത്തായത്. പുരാൻ 41 പന്തില്‍ 62 റൺസെടുത്ത് പുറത്തായി. പവല്‍ 36 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും അടക്കം 68 റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.