ETV Bharat / sports

Ind vs SA: കോലിക്ക് പകരം ശ്രേയസ്?; പ്രോട്ടീസിനെതിരെ ഇന്ത്യയിന്ന് മൂന്നാം അങ്കത്തിന്

ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണില്‍ പ്രോട്ടീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും. വിരാട് കോലിക്ക് വിശ്രമം നല്‍കിയേക്കും.

Ind vs SA  where to watch Ind vs SA  india vs south africa 3nd t20i preview  india vs south africa  virat kohli  rohit sharma  വിരാട് കോലി  രോഹിത് ശര്‍മ  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Ind vs SA: കോലിക്ക് പകരം ശ്രേയസ്?; പ്രോട്ടീസിനെതിരെ ഇന്ത്യയിന്ന് മൂന്നാം അങ്കത്തിന്
author img

By

Published : Oct 4, 2022, 11:12 AM IST

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നാം ടി20 വൈകിട്ട് ഏഴിന് ഇന്‍ഡോറിലാണ് ആരംഭിക്കുക. ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണില്‍ പ്രോട്ടീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും.

മൂന്ന് മത്സര പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര പിടിച്ചത്. ബാറ്റിങ്‌ നിര കരുത്താവുമ്പോള്‍ ബോളിങ് യൂണിറ്റിന്‍റെ പ്രകടനം മാത്രമാണ് ഇന്ത്യയ്‌ക്ക് ആശങ്ക. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മിന്നും ഫോം ടീമിന് കരുത്താണ്.

ഇന്‍ഡോറില്‍ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയേക്കും. കോലിക്ക് പകരം ശ്രേയസ് അയ്യര്‍ പ്ലേയിങ്‌ ഇലവനിലെത്തും. ടി20 ലോകകപ്പില്‍ സ്റ്റാന്‍ഡ് ബൈ താരമാണ് ശ്രേയസ്.

രാഹുല്‍ പുറത്തിരിക്കുകയാണെങ്കില്‍ റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ചേക്കാം. കോലിയുടെ അഭാവത്തില്‍ സൂര്യയോ ശ്രേയസോ ആവും വണ്‍ ഡൗണാവുക. ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ ഡെത്ത് ഓവറുകളില്‍ ബോളര്‍മാര്‍ അടിവാങ്ങിക്കൂട്ടുന്നതാണ് ഇന്ത്യയ്‌ക്ക് തലവേദന.

ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി20യില്‍ ന്യൂ ബോളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ അര്‍ഷ്‌ദീപ് സിങ് തുടര്‍ന്ന് അടിവാങ്ങി. അക്‌സര്‍ പട്ടേലും, ഹര്‍ഷല്‍ പട്ടേലും കൂടുതല്‍ റണ്‍സ് വഴങ്ങിയപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ദീപക് ചഹാറിനാണ്.

ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെന്ന നിലയില്‍ ഷമിയ്‌ക്കൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകൂടിയാണ് ദീപക്കിന്‍റെത്. ബാറ്റുകൊണ്ടും കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് കഴിയും. ഇതോടെ ദീപക് തുടരും. ബെഞ്ചിലിരിക്കുന്ന മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ യുസ്‌വേന്ദ്ര ചാഹലും ഉമേഷ്‌ യാദവും കളിച്ചേക്കും.

പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാരുടെ പറുദീസയാണ് ഇന്‍ഡോര്‍. ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടി20 സ്‌കോറായ 260 റണ്‍സ് പിറന്നത് ഇവിടെയാണ്. ചെറിയ ബൗണ്ടറികളും ക്വിക്ക് ഔട്ട്ഫീൽഡും റണ്ണൊഴുക്കിന് ആക്കം കൂട്ടും.

ലോകത്തിലെ ഏറ്റവും ഫ്ലാറ്റ് ബാറ്റിങ്‌ വിക്കറ്റുകളിലൊന്നായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. ഈ ട്രാക്കിൽ ബൗളർമാർക്ക് വളരെ കുറച്ച് സഹായം മാത്രമേ ലഭ്യമാകൂ. 160 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഉയര്‍ന്ന വിജയശതമാനം. 70 ശതമാനമാണിത്.

മത്സരം എവിടെ കാണാം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 പരമ്പര സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ്. ഡിസ്‌നി+ഹോട്സ്റ്റാര്‍ വഴി ഓണ്‍ലൈനായും മത്സരം കാണാം.

ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്/ യുസ്‌വേന്ദ്ര ചഹല്‍.

ദക്ഷിണാഫ്രിക്ക: ക്വിന്‍റണ്‍ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസോ, എയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ആന്‍റിച്ച് നോര്‍ജെ.

also read: 'മികച്ച പേസും ബൗണ്‍സും നല്‍കാന്‍ അവന് കഴിയും'; ബുംറയ്‌ക്ക് പകരക്കാരനെ ചൂണ്ടി ഷെയ്‌ന്‍ വാട്‌സണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.