ETV Bharat / sports

IND vs SA: വാണ്ടറേഴ്‌സില്‍ മഴ മാറി; ഇന്ത്യയ്‌ക്കെതിരെ പ്രോട്ടീസിന് മേല്‍ക്കൈ - ഇന്ത്യ-ദക്ഷിണാഫ്രിക്ക

മഴയെ തുടര്‍ന്ന് നാലാം ദിനം രണ്ട് സെഷനുകള്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.

india vs south africa 2nd test day 4 updates  ഇന്ത്യ-ദക്ഷിണാഫ്രിക്ക  india vs south africa
IND vs SA: വാണ്ടറേഴ്‌സില്‍ മഴ മാറി; ഇന്ത്യയ്‌ക്കെതിരെ പ്രോട്ടീസിന് മേല്‍ക്കൈ
author img

By

Published : Jan 6, 2022, 8:36 PM IST

ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ആധിപത്യം പുലര്‍ത്തുന്നു. മഴയെ തുടര്‍ന്ന് നാലാം ദിനം രണ്ട് സെഷനുകള്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നിലവില്‍ 56 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. വിജയത്തിലേക്ക് 60 റണ്‍സ് മാത്രമാണ് ഇനി പ്രോട്ടീസിന് വേണ്ടത്.

അര്‍ധ സെഞ്ചുറി പിന്നിട്ട് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (59), ടെംബ ബാവുമ (0) എന്നിവരാണ് ക്രീസില്‍. റാസ്സി വാന്‍ഡര്‍ ദസ്സന്‍ (40) വിക്കറ്റാണ് സംഘത്തിന് ഇന്ന് നഷ്ടമായത്. മുഹമ്മദ് ഷമിയാണ് താരത്തെ പുറത്താക്കിയത്.

മൂന്നാം ദിന മത്സരം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചത്. എയ്ഡന്‍ മാര്‍ക്രം (31). കീഗന്‍ പീറ്റേഴ്‌സണ്‍ (28) എന്നിവരായിരുന്നു മൂന്നാം ദിനം പുറത്തായത്. ശാര്‍ദുല്‍ താക്കൂറും ആര്‍ അശ്വിനുമാണ് ഇരുവരേയും പുറത്താക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.