സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 305 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ആതിഥേയര്‍ നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്.
ആറ് വിക്കറ്റുകള്‍ ശേഷിക്കേ അവസാന ദിനം തോല്‍വി ഒഴിവാക്കാന്‍ 211 റണ്‍സാണ് ഇനി ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടത്. 122 പന്തില്‍ 52 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് പുറത്താവാതെ നില്‍ക്കുന്നത്.
-
Stumps on Day 4 of the 1st Test.
— BCCI (@BCCI) December 29, 2021 " class="align-text-top noRightClick twitterSection" data="
South Africa end the day on 94/4. #TeamIndia 6 wickets away from victory.
Scorecard - https://t.co/eoM8MqSQgO #SAvIND pic.twitter.com/IgRuammbPo
">Stumps on Day 4 of the 1st Test.
— BCCI (@BCCI) December 29, 2021
South Africa end the day on 94/4. #TeamIndia 6 wickets away from victory.
Scorecard - https://t.co/eoM8MqSQgO #SAvIND pic.twitter.com/IgRuammbPoStumps on Day 4 of the 1st Test.
— BCCI (@BCCI) December 29, 2021
South Africa end the day on 94/4. #TeamIndia 6 wickets away from victory.
Scorecard - https://t.co/eoM8MqSQgO #SAvIND pic.twitter.com/IgRuammbPo
എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സണ്‍ (17), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (11), കേശവ് മഹാരാജ് (8) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകള്‍ നേടി.
നേരത്തെ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ ദക്ഷിണാഫ്രിക്ക 174 റണ്‍സിന് പുറത്താക്കിയിരുന്നു. നാല് വിക്കറ്റുകള്‍ വീതം നേടിയ കഗിസോ റബാദ, മാർകോ ജാൻസൺ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ലുംഗി എൻഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (23), ചേതേശ്വര്‍ പൂജാര (16), വിരാട് കോലി (18), മായങ്ക് അഗര്‍വാള്‍ (4), ശാര്‍ദുല്‍ താക്കൂര്‍ (10), അജിങ്ക്യ രഹാനെ (20), ആര്‍ അശ്വിന്‍ (14), മുഹമ്മദ് ഷമി (1), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ഏഴ് റണ്‍സുമായി ജസ്‌പ്രീത് ബുംറ പുറത്താവാതെ നിന്നു.
ആദ്യ ഇന്നിങ്സില്‍ 327 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 16 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ ഒതുക്കിയത്.ജസ്പ്രീത് ബുംറയും ശര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി. 103 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.