ETV Bharat / sports

'അന്ന് ഭീഷണിയുണ്ടായിരുന്നു, എന്നിട്ടും ഞങ്ങള്‍ വന്നു'; ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരണമെന്ന് ഷാഹിദ് അഫ്രീദി - ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിനായി ഇന്ത്യന്‍ ടീമിനെ ബിസിസിഐ പാകിസ്ഥാനിലേക്ക് അയയ്‌ക്കണമെന്ന് ഷാഹിദ് അഫ്രീദി. ഇരു രാജ്യങ്ങളും തമ്മില്‍ തികഞ്ഞ സൗഹൃദമാണ് ഇപ്പോഴത്തെ തലമുറ ആഗ്രഹിക്കുന്നതെന്നും മുന്‍ പാക് നായകന്‍.

Shahid Afridi on Asia Cup 2023 hosting drama  Shahid Afridi  Asia Cup 2023  India vs Pakistan  BCCI  ബിസിസിഐ  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഷാഹിദ് അഫ്രീദി  ഇന്ത്യ vs പാകിസ്ഥാന്‍
ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരണമെന്ന് ഷാഹിദ് അഫ്രീദി
author img

By

Published : Mar 21, 2023, 1:35 PM IST

ദുബായ്‌: ഈ വര്‍ഷത്തെ ഏഷ്യ കപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്ത്വങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്. ഏഷ്യ കപ്പിന്‍റെ വേദിയായി നേരത്തെ പാകിസ്ഥാനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ടൂര്‍ണമെന്‍റിനായി ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്നാണ് ബിസിസിഐ നിലപാട്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രാഷ്‌ട്രീയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇരു ടീമുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ ഉപേക്ഷിച്ചിട്ട് നാളേറെയായി. ഈ സാഹചര്യത്തില്‍ ഇന്ത്യ പാക് മണ്ണില്‍ കളിക്കാനെത്തുന്നത് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നാണ് ബിസിസിഐ വിലയിരുത്തലുള്ളത്. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തന്‍റെ അഭിപ്രായവുമായി രംഗത്ത് എത്തിരിയിരിക്കുയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

പാകിസ്ഥാനില്‍ ഇന്ത്യ കളിക്കാന്‍ എത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പാകും ഇതെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞിരിക്കുന്നത്. "നിങ്ങള്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കൂ. ഞങ്ങൾ അവരെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യും. ഇന്ത്യ വന്നിരുന്നെങ്കിൽ ശരിക്കും നന്നായിരുന്നു.

ക്രിക്കറ്റിലേക്കും പാകിസ്ഥാനിലേക്കും ഇത് ഇന്ത്യയ്ക്ക് ഒരു ചുവടുവയ്പ്പായിരിക്കും. ഇപ്പോഴത്തെ തലമുറയ്‌ക്ക് വേണ്ടത് തര്‍ക്കങ്ങളും യുദ്ധങ്ങളുമല്ല. ബന്ധങ്ങൾ ഏറെ മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരുപാട് സ്‌നേഹത്തോടെയാണ് ഞങ്ങള്‍ ഇന്ത്യയ്‌ക്ക് എതിരെ കളിച്ചിട്ടുള്ളത്.

Shahid Afridi on Asia Cup 2023 hosting drama  Shahid Afridi  Asia Cup 2023  India vs Pakistan  BCCI  ബിസിസിഐ  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഷാഹിദ് അഫ്രീദി  ഇന്ത്യ vs പാകിസ്ഥാന്‍
2022ല്‍ ഓസ്‌ട്രേലിയിയല്‍ നടന്ന ടി20 ലോകകപ്പിനിടെ ഇന്ത്യ-പാക് താരങ്ങള്‍

ഞങ്ങൾ ഇന്ത്യയിൽ വന്നപ്പോഴൊക്കെയും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2005ല്‍ ഇന്ത്യ പാകിസ്ഥാനില്‍ വന്നപ്പോള്‍, ഹർഭജനും യുവരാജും ഷോപ്പിംഗിനും റെസ്റ്റോറന്‍റുകളിലും പോകുമായിരുന്നു. ആരും അവരോട് പണം ഈടാക്കിയിരുന്നില്ല. ഇതാണ് രണ്ട് രാജ്യങ്ങളുടേയും സൗന്ദര്യം" ഷാഹിദ് അഫ്രീദി പറഞ്ഞു.

ശത്രുതയല്ല, സൗഹൃദം വേണം: "ഒരാളുമായി സൗഹൃദത്തിലാവാന്‍ നമ്മള്‍ ആഗ്രഹിക്കുകയും എന്നാല്‍ അയാള്‍ നമ്മളോട് സംസാരിക്കാതെ ഇരിക്കുകയും ചെയ്യുകയാണെങ്കില്‍, നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക. ബിസിസിഐ ശക്തമായ ബോര്‍ഡാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ശക്തനായിരിക്കുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങളും വര്‍ധിക്കും. നിങ്ങള്‍ ശത്രുക്കളെയല്ല, സുഹൃത്തുക്കളെയാണ് ഉണ്ടാക്കേണ്ടത്. കൂടുതല്‍ സുഹൃത്തുക്കളുണ്ടാവുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തരാവും.

പാകിസ്ഥാനില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല. സമീപകാലത്ത് നിരവധി അന്താരാഷ്‌ട്ര ടീമുകള്‍ ഇവിടെ പര്യടനത്തിന് എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും സര്‍ക്കാറുകള്‍ തീരുമാനിച്ചാല്‍ ഈ പര്യടനം നടക്കും". ഷാഹിദ് അഫ്രീദി വ്യക്തമാക്കി.

ഭീഷണിയുണ്ടായിരുന്നു, എന്നിട്ടും ഞങ്ങള്‍ വന്നു: മുമ്പ് ഇന്ത്യയില്‍ പര്യടനം നടത്താനിരിക്കെ മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യക്കാരൻ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഫ്രീദി പറഞ്ഞു. "അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. ഞങ്ങളെ ഇന്ത്യയിൽ അനുവദിക്കില്ലെന്നായിരുന്നു അയാളുടെ ഭീഷണി. എന്നാൽ ഞങ്ങൾ അതുവകവയ്‌ച്ചില്ല.

ഞങ്ങളുടെ സർക്കാർ അത് ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തു. പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് പോയി. അതുകൊണ്ട് ഭീഷണികൾ നമ്മുടെ ബന്ധത്തെ നശിപ്പിക്കരുത്". ഷാഹിദ് അഫ്രീദി പറഞ്ഞു നിര്‍ത്തി. അതേസമയം 2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.

ALSO READ: 'ഇനിയും അതു ചെയ്‌താല്‍ ബാറ്റുകൊണ്ടടിക്കും'; സച്ചിന്‍റെ 'ഭീഷണി' ഓര്‍ത്തെടുത്ത് വിരേന്ദർ സെവാഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.